ആപ്പ്ജില്ല

'വരനെ ആവശ്യമുണ്ട്' സിനിമയിലെ ഈ സുന്ദരിയെ മനസ്സിലായോ?

പതിനെട്ടാം പടി എന്ന സിനിമയിലൂടെ എത്തിയ താരമാണ് വഫ ഖദീജ റഹ്മാന്‍. മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ പടിനെട്ടാം പടി എന്ന ചിത്രത്തില്‍ ഏഞ്ചൽ എന്ന പ്രധാന കഥാപാത്രത്തെ ആയിരുന്നു വഫ അഭിനയിച്ചിരുന്നത്. ശേഷം ദുൽഖർ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് താരം അഭിനയിക്കുകയുണ്ടായത്. വഫ എന്ന പേരിൽ തന്നെയാണ് ചിത്രത്തിൽ താരമെത്തിയത്. വഫയുടെ പുതിയ ചിത്രങ്ങൾ കാണാം.

Samayam Malayalam 21 Feb 2020, 7:33 pm
പതിനെട്ടാം പടി എന്ന സിനിമയിലൂടെ എത്തിയ താരമാണ് വഫ ഖദീജ റഹ്മാന്‍. മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ പടിനെട്ടാം പടി എന്ന ചിത്രത്തില്‍ ഏഞ്ചൽ എന്ന പ്രധാന കഥാപാത്രത്തെ ആയിരുന്നു വഫ അഭിനയിച്ചിരുന്നത്. ശേഷം ദുൽഖർ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് താരം അഭിനയിക്കുകയുണ്ടായത്. വഫ എന്ന പേരിൽ തന്നെയാണ് ചിത്രത്തിൽ താരമെത്തിയത്. വഫയുടെ പുതിയ ചിത്രങ്ങൾ കാണാം.
Samayam Malayalam varane avashyamund actress wafa khatheeja rahmans latest photos
'വരനെ ആവശ്യമുണ്ട്' സിനിമയിലെ ഈ സുന്ദരിയെ മനസ്സിലായോ?

ആദ്യ ചിത്രം മമ്മൂട്ടിയോടൊപ്പം

അഭിനയിച്ച ആദ്യസിനിമയില്‍ തന്നെ ശ്രദ്ധേയവേഷമാണ് വഫയ്ക്ക് ലഭിച്ചത്, ആദ്യ ചിത്രം തന്നെ മമ്മൂട്ടിയോടൊപ്പമായിരുന്നു, ഇപ്പോഴിതാ രണ്ടാം ചിത്രം മകൻ ദുൽഖ‍‍ര്‍ സൽമാനോടൊപ്പവും.

​പതിനെട്ടാം പടിയിൽ ഏയ്ഞ്ചൽ

പതിനെട്ടാം പടിയിൽ ഏയ്ഞ്ചൽ എന്ന കഥാപാത്രമായിട്ടായിരുന്നു താരം എത്തിയിരുന്നത്. നിഷ്കളങ്ക മനസ്സുള്ള ഒരു പതിനേഴുകാരി. മികച്ച രീതിയിൽ ആ വേഷം വഫ അഭിനയിച്ചിരുന്നു.

വരനെ ആവശ്യമുണ്ട് സിനിമയിൽ വഫ

വഫ എന്ന പേരിൽ തന്നെയാണ് വരനെ ആവശ്യമുണ്ട് സിനിമയിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്ർറെ പ്രണയിനിയായി അഭിനയിക്കുന്നത്.

മംഗലാപുരം സ്വദേശി

മംഗലാപുരമാണ് വഫയുടെ സ്വദേശം. ദക്ഷിണ കര്‍ണ്ണാടകയിലെ ബെയറി എന്നറിയപ്പെടുന്ന മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടിയാണ്. അഞ്ചാമത്തെ വര്‍ഷംനിയമബിരുദ കോഴ്സിന് പഠിക്കുകയാണിപ്പോള്‍ വഫ.

സിനിമയും പ്രൊഫഷനും

സിനിമയും പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാനാണ് താനിഷ്ടപ്പെടുന്നതെന്ന് അടുത്തിടെ താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻസ്റ്റ ലവർ

തനിക്ക് നൃത്തം ഒരുപാട് ഇഷ്ടമാണെന്നും അതോടൊപ്പം കാലിഗ്രാഫി പരിശീലിച്ചിട്ടുണ്ടെന്നും താരം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായ താരത്തിന് മുപ്പതിനായിരത്തോളം ഫോളോവേഴ്സുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്