ആപ്പ്ജില്ല

'വീരം' ഹീറോ ശിവജിത്ത് നമ്പ്യാര്‍ ജാതിപ്പേരുപേക്ഷിച്ചു

വീരം’ സിനിമയില്‍ ആരോമലായ ശിവജിത്ത് നമ്പ്യാ‍ർ ജാതിവാലുപേക്ഷിച്ച്‌ ശിവജിത് പത്മനാഭനായി

TNN 10 Mar 2017, 8:27 pm
‘വീരം’ സിനിമയില്‍ ആരോമലായ ശിവജിത്ത് നമ്പ്യാ‍ർ ജാതിവാലുപേക്ഷിച്ച്‌ ശിവജിത് പത്മനാഭനായി. ആലപ്പുഴ ബീച്ചില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച എഴുത്തകം സ്വാതന്ത്യത്തിന്റെ തുരുത്തെന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശിവജിത്ത് താന്‍ ജാതിവാല്‍ ഉപേക്ഷിക്കുകയാണെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്. ജാതിവാലുപേക്ഷിച്ച ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തിലായിരുന്നു ശിവജിത്തിന്റെ പ്രഖ്യാപനം.
Samayam Malayalam veeram fame shivajith nambiar left caste name
'വീരം' ഹീറോ ശിവജിത്ത് നമ്പ്യാര്‍ ജാതിപ്പേരുപേക്ഷിച്ചു


ഒരു കലാകാരനെന്ന നിലയില്‍ ജാതിമത ചിഹ്നങ്ങളിലാതെതന്നെ അറിയപ്പെടണമെന്ന തോന്നലാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്ന് ശിവജിത്ത് പറഞ്ഞു. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ല. എല്ലാത്തിനേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നവനാണ് കലാകാരന്‍. അതുകൊണ്ടുതന്നെ കലാകാരന് ജാതിവാലിന്റെ ആവശ്യമില്ല. കവി കൈതപ്രം ദാമോദരന്‍ ജാതിവാലുപേക്ഷിച്ച തീരുമാനമാണ് തനിക്ക് പ്രചോദനമായത്.



Actor Shivajith Nambiar, who essays Aromal Chekavar in Veeram left left caste name

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്