ആപ്പ്ജില്ല

ഫഹദ് ഫാസിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ആലപ്പുഴ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്

TNN 20 Dec 2017, 4:15 pm
ആലപ്പുഴ: പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്ത കേസിൽ നടൻ ഫഹദ് ഫാസിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പ്രഖ്യാപിക്കും. ഫഹദിനെതിരായ കേസിൽ ഇന്ന് വാദം പൂർത്തിയായി. ആലപ്പുഴ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്.
Samayam Malayalam verdict on fahads anticipatory bail plea tomorrow
ഫഹദ് ഫാസിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി നാളെ


ഫഹദിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് 19 ലക്ഷം രൂപ നികുതി വെട്ടിച്ചെന്നായിരുന്നു കേസ്. വിവാദമുണ്ടായതിനെ തുടർന്ന് തന്‍റെ ഇ ക്ളാസ് ബെന്‍സിന് 17.68 ലക്ഷം രൂപ ഫഹദ് നികുതിയടച്ചിരുന്നു. എന്നാൽ വ്യാജ മേൽവിലാസം ഉണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് അമല പോലും ഫഹദ് ഫാസിലും ഹാജരായിരുന്നില്ല.

തുടർന്നാണ് കോടതി ഇരുവരോടും ക്രൈം ബ്രാഞ്ചിൽ നേരിട്ട് ഹാജരാകാൻ അറിയിച്ചത്. അമലപോളിനോട്​ ചൊവ്വാഴ്​ച രാവിലെ 10.30നും ഫഹദിനോട്​ വൈകിട്ട് മൂന്നരക്കും ക്രൈംബ്രാഞ്ച്​ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടു പേരും മൂന്നാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്