ആപ്പ്ജില്ല

ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു

89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നാണ് അന്ത്യം

TNN 6 Mar 2018, 11:38 pm
പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ നടിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്. ചൊവ്വാഴ്ച രാവിലെ അസുഖം കൂടുകയായിരുന്നുവെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പറഞ്ഞു.
Samayam Malayalam veteran actress shammi passes away
ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു


T 2735 - Shammi Aunty .. prolific actress, years of contribution to the Industry, dear family friend .. passes away ..!! A long suffered illness, age .. Sad .. slowly slowly they all go away .. pic.twitter.com/WYvdhZqo8X — Amitabh Bachchan (@SrBachchan) March 6, 2018
സിനിമയില്‍ മാത്രമായിരുന്നില്ല, ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലെയും നിറ സാന്നിധ്യമായിരുന്നു ഷമ്മി. വര്‍ഷങ്ങളായി ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ്. ''സിനിമയ്ക്ക് പുറമെ ഒരു ഫാമിലി സുഹൃത്ത് കൂടിയായിരുന്നു. ഷമ്മി ആന്റി വിട പറയല്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും'' അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്