ആപ്പ്ജില്ല

ഹല്‍ദി ചടങ്ങില്‍ ആടിയും പാടിയും കാജല്‍ അഗര്‍വാള്‍; വീഡിയോ കാണാം

ഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായ ചടങ്ങായിരുന്നു. ഗൗതം കിച്ച്ലുവാണ് കാജലിന്റെ വരന്‍

Samayam Malayalam 30 Oct 2020, 10:29 am
തെന്നിന്ത്യയുടെ പ്രിയതാരം കാജല്‍ അഗര്‍വാള്‍ ഇന്ന് വിവാഹിതയാവുകയാണ്. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായ ചടങ്ങായിരുന്നു. ഗൗതം കിച്ച്ലുവാണ് കാജലിന്റെ വരന്‍. ഇപ്പോഴിതാ കാജലിന്റെ ഹല്‍ദി ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.
Samayam Malayalam kajal
ഹല്‍ദി ചടങ്ങില്‍ ആടിയും പാടിയും കാജല്‍ അഗര്‍വാള്‍; വീഡിയോ കാണാം


Also Read: ഞെട്ടിക്കുന്ന കിടിലൻ മേക്കോവർ ലുക്കിൽ രേഷ്മ അന്ന രാജൻ; പുത്തൻ ചിത്രം പങ്കിട്ട് താരം!

ബിസിനസ്മാനും ഇന്റീരിയര്‍ ഡിസെെനറുമാണ് ഗൗതം. ഇരുവര്‍ക്കും കുട്ടിക്കാലം മുതലെ പരസ്പരം അറിയാം. മുംബെെ സ്വദേശിയാണ് ഗൗതം കിച്ച്ലു. കഴിഞ്ഞ ദിവസം കാജല്‍ പങ്കുവച്ച ചിത്രത്തിലെ കൗജലിന്റെ മോതിരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുംബെെയില്‍ വച്ചായിരിക്കും വിവാഹം നടക്കുക. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങിനെത്തുക. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയ്യടുത്ത് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു.

Also Read: 'അപ്പോൾ ബാഹുബലി 3യിൽ വീണ നായികയാകുന്നെന്നു കേട്ടത് സത്യമാണല്ലേ'; നടിയുടെ മറുപടി ബഹുരസം!

വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് കാജല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ 2, ആചാര്യ തുടങ്ങിയ ചിത്രങ്ങള്‍ അണിയറയിലുണ്ട്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ കാജലിന്റേതായി ഇറങ്ങാനിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്