ആപ്പ്ജില്ല

ഏത് അലമ്പിനും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള ഒരുത്തൻ! പൊന്നളിയാ, നീ ഒരു ചരിവം നിറയെ തങ്കമാണെന്ന് വിധു പ്രതാപ്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സോഷ്യൽമീഡിയയിലും ഏറെ സജീവമായ മിഥുന് 41-ാം ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ

Samayam Malayalam 4 May 2022, 11:18 am
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും ശ്രദ്ധ നേടിയ മിഥുൻ രമേഷിന് ഇന്ന് 41-ാം പിറന്നാള്‍. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും കൊണ്ട് ഇതിനകം ശ്രദ്ധേയനാണ് അദ്ദേഹം. താരത്തിനോടൊപ്പം തന്നെ കുടുംബവും സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ സജീവമായി ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.
Samayam Malayalam mithun.


ALso Read: ഞങ്ങൾ വെടിക്കെട്ടിനു തിരി കൊളുത്തുന്നു, ബിബിനും വിഷ്ണുവും ഇനി സംവിധായകർ; വെടിക്കെട്ടിന് ഇന്ന് തുടക്കമാകുന്നു!

'ഏത് അലമ്പിനും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള ഒരുത്തൻ. ഹാപ്പി ബർത്ത്ഡേ.. പൊന്നളിയാ..നീ തങ്കമാണ്! കുറച്ചൊന്നുമല്ല.. ഒരു ചരിവം നിറയെ തങ്കം', എന്നാണ് ഗായകൻ വിധു പ്രതാപ് മിഥിനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

'സ്നേഹവും ചിരിയും പ്രകാശവും പരിധിയില്ലാതെ പക‍ർന്ന് ഒരു മുറിയിലേക്ക് വരുന്നയാള്‍ക്ക് ജന്മദിനാശംസകൾ! നീ സംസാരിക്കുന്നത് ഞാൻ അവസാനമായി കേട്ടത് ഇപ്പോഴും എന്‍റെ കാതുകളിൽ മുഴങ്ങുന്നു. നിങ്ങളെപോലെ നിങ്ങൾ മാത്രമുള്ളതിനാൽ എല്ലാം ക്ഷമിച്ചിരിക്കുന്നു! ഹാപ്പി ബഡ്ഡി! നീ നീ ആയിരിക്കുന്നതിൽ നന്ദി' എന്നാണ് ഗായിക ജ്യോത്സന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഭാര്യയും വ്ളോഗറുമായ ലക്ഷ്മി മേനോനും മിഥുന്‍റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ജന്മദിനാശംസകൾ നേര്‍ന്നിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്