ആപ്പ്ജില്ല

നയന്‍താരയ്ക്ക് കൊവിഡ് എന്ന് വാര്‍ത്ത; 'കുട്ടി വീഡിയോ'യിലൂടെ മറുപടിയുമായി താരം

രസകരമായൊരു വീഡിയോയിലൂടെയായിരുന്നു വിഷ്നേശിന്റെ പ്രതികരണം. ആപ്പിലൂടെ വിഘ്നേശും നയന്‍താരയും കുട്ടികളായി മാറുകയായിരുന്നു. വാര്‍ത്ത വ്യാജമാണെന്നും വിഷ്നേശ്

Samayam Malayalam 22 Jun 2020, 10:25 am
കൊവിഡ് കാലത്തും കിംവദന്തികള്‍ക്ക് പഞ്ഞമൊന്നുമില്ല. പലപ്പോഴുമെന്ന പോലെ താരങ്ങള്‍ തന്നെയാണ് അത്തരക്കാരുടെ ഇരകള്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ കുറിച്ചാണ് കിംവദന്തികള്‍ പ്രചരിക്കുന്നത്. നയന്‍താരയ്ക്ക് കൊവിഡ് ആണെന്നാണ് പ്രചരണം. വാര്‍ത്തകള്‍ പലവഴിക്കും പ്രചരിച്ചതോടെ പ്രതികരണവുമായി വിഘ്നേശ് എത്തിയിരിക്കുകയാണ്.
Samayam Malayalam നയന്‍താരയ്ക്ക് കൊവിഡ് എന്ന് വാര്‍ത്ത; കുട്ടി വീഡിയോയിലൂടെ മറുപടിയുമായി താരം
നയന്‍താരയ്ക്ക് കൊവിഡ് എന്ന് വാര്‍ത്ത; 'കുട്ടി വീഡിയോ'യിലൂടെ മറുപടിയുമായി താരം


Also Read: ദളപതി വിജയ്ക്ക് ഇന്ന് 46-ാം ജന്മദിനം; ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകർ

പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും അബദ്ധ ധാരണകളാണെന്നും വിഷ്നേശ് പറഞ്ഞു. രസകരമായൊരു വീഡിയോയിലൂടെയായിരുന്നു വിഷ്നേശിന്റെ പ്രതികരണം. ആപ്പിലൂടെ വിഘ്നേശും നയന്‍താരയും കുട്ടികളായി മാറുകയായിരുന്നു.

Also Read: മെര്‍സല്‍ മുതല്‍ ബിഗില്‍ വരെ; കേന്ദ്ര സര്‍ക്കാരിൻ്റെ പകപോക്കലിൻ്റെ ഇരയായിരുന്നോ വിജയ്?

കഴിഞ്ഞ ദിവസമായിരുന്നു നയന്‍താരയെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടേയും വാര്‍ത്ത പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് വിഷ്നേശ് തന്നെ പ്രതികരണവുമായെത്തിയത്.

View this post on Instagram And .., that’s how we see the news about us, the corona and the imagination of all the press & social media sweethearts 🥳 Anyways! To our well-wishers 😇 We are happy 😊 healthy and God has blessed us with enough strength & happiness to see all you jokers and your jokes ! 😇😇😇 God bless 😇😇😇🧚‍♂️🧚‍♂️🧚‍♂️🧚‍♂️ A post shared by Vignesh Shivan (@wikkiofficial) on Jun 21, 2020 at 10:30am PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്