ആപ്പ്ജില്ല

സാന്ദ്രാ തോമസ് വിജയ് ബാബു പ്രശ്നം ഒത്തുതീർപ്പിലേക്ക്

സാന്ദ്രാ തോമസ് വിജയ് ബാബു തര്‍ക്കം ഒത്തുതീർപ്പിലേക്ക്

TNN 5 Jan 2017, 8:05 pm
കൊച്ചി: സാന്ദ്രാ തോമസ് വിജയ് ബാബു തര്‍ക്കം ഒത്തുതീർപ്പിലേക്ക്. നടന്‍ അജു വര്‍ഗീസ് അടക്കമുള്ള സുഹൃത്തുക്കളുടെ ഇടപെടൽ മൂലമാണ് പ്രശ്നം ഒത്തുതീർപ്പാക്കുന്നതെന്നാണ് സൂചന. എന്നാൽ ഒത്തുതീർപ്പാകുമെന്ന സൂചന ഉണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് പോലീസിന്‍റെ തീരുമാനം. കേസുമായി പോലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കോടതിയില്‍ മാത്രമേ ഒത്തുതീര്‍പ്പ് സാധ്യമാകൂ.
Samayam Malayalam vijay babu sandra thomas fight likely to be sorted out soon
സാന്ദ്രാ തോമസ് വിജയ് ബാബു പ്രശ്നം ഒത്തുതീർപ്പിലേക്ക്


ഇന്നലെ അമൃത ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും പിടിവലി നടന്നതിന്‍റെ ചെറിയ പരുക്കുകളാണുള്ളതെന്നുമാണ് ഡോക്ടറുടെ മൊഴി.ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ തര്‍ക്കത്തെ തുടര്‍ന്ന് വിജയ് ബാബു തള്ളിത്താഴെയിട്ട് ചവിട്ടിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സാന്ദ്ര പോലീസിന് നല്‍കിയ മൊഴി.

അതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബിസിനസ് തര്‍ക്കം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ ഇടപെട്ടത്. അതേ സമയം, തന്‍റെ പേരിലുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തന്‍റെ വസ്തുക്കള്‍ തട്ടിയെടുക്കാനാണ് സാന്ദ്രയും ഭര്‍ത്താവും ശ്രമിക്കുന്നത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണം എങ്ങിനെയും താൻ തെളിയിക്കുമെന്നും വിജയ് ബാബു പറഞ്ഞിരുന്നു. ഫ്രൈഡേ ഫിലിംസിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ചെയര്‍മാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമാണ്.

കലൂര്‍ പൊറ്റക്കുഴിയിലുള്ള ഫ്രൈഡേ ഫിലിംസിന്‍റെ ഓഫീസില്‍ വച്ച്‌ വിജയ്ബാബു മര്‍ദിച്ചെന്നാരോപിച്ച്‌ സാന്ദ്രാ തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Vijay Babu- Sandra Thomas fight likely to be sorted out soon

Vijay posted his stand on his social networking page recently saying, "Friends, a fake case is filed against me by my most trusted partner and her husband for the sake for taking over business property which I disputed.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്