ആപ്പ്ജില്ല

ആട് 2 ഫേസ്ബുക്കില്‍ പങ്കുവെച്ചവർക്ക് താക്കീതുമായി വിജയ് ബാബു

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് ആട് 2.

Samayam Malayalam 14 Jan 2018, 5:38 pm
തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് ആട് 2. അതിനിടെയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഫേസ്ബുക്കിൽ പ്രചരിച്ച് വിവാദങ്ങൾ സൃഷ്ടിച്ചത്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് ബാബു. 'ദൈവം ഈ ഇൻഡസ്ട്രിയെ രക്ഷിക്കട്ടെ' എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
Samayam Malayalam vijay babus facebook post on aadu 2
ആട് 2 ഫേസ്ബുക്കില്‍ പങ്കുവെച്ചവർക്ക് താക്കീതുമായി വിജയ് ബാബു


''ഈ വീഡിയോ ഷെയർ ചെയ്തവരും ചെയ്യാൻ ആഗ്രഹിക്കുന്നവരും ഒന്നോർത്താൽ നന്നായിരിക്കും, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. നിങ്ങളുടെ ഫേസ്ബുക്ക് പേജ് പോയാൽ അതിശയിക്കേണ്ട, അതിന് പിന്നിൽ ഞങ്ങളായിരിക്കും'', വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ആട് 2 വിന്‍റെ ക്ലിപ്പിങ് പങ്കുവച്ച രണ്ടായിരത്തോളം ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു രംഗത്തെത്തിയത്. കേരള മൂവ് എന്ന ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം ജനങ്ങൾക്ക് താക്കീത് നൽകിയിരിക്കുന്നത്.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്