ആപ്പ്ജില്ല

'വിക്രം വേദ' യുടെ സംവിധായകർ ഈ ദമ്പതികൾ

മാധവനും വിജയ് സേതുപതിയുമൊന്നിക്കുന്ന ചിത്രമാണ് വിക്രംവേദ

TNN 19 Jul 2017, 11:34 pm
'പുഷ്കര്‍-ഗായത്രി' ദമ്പതികളുടെ സംവിധാനത്തില്‍ മാധവനും വിജയ് സേതുപതിയുമൊന്നിക്കുന്ന ചിത്രമാണ് 'വിക്രംവേദ'. ആക്ഷന്‍ ക്രൈം ത്രില്ലറായ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക. എസ് ശശികാന്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ പി എസ് വിനോദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ തിരക്കഥയും സംവിധായക ദമ്പതികള്‍ തന്നെ ഒരുക്കിയിരിക്കുന്നു.
Samayam Malayalam vikram vedha film by pushkar gayathri couple director
'വിക്രം വേദ' യുടെ സംവിധായകർ ഈ ദമ്പതികൾ


കതിര്‍, ശ്രദ്ധ ശ്രീനാഥ്, പ്രേം, രാജ്കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഇരുതിസുട്രുവിന്റെ വന്‍ വിജയത്തിനുശേഷം മാധവനെത്തുന്ന ചിത്രമാണിത്. കവാന് ശേഷം വിജയ് സേതുപതിയും നായകനാകുന്നു. ജൂലൈ 21ന് ചിത്രം റിലീസാകും. ആര്യ നായകനായ 'ഓരം പോ' ആണ് പുഷ്കര്‍ ഗായത്രി ദമ്പതികളുടെ 'ആദ്യ ചിത്രം. ശിവ നായകനായ വാ ആണ് ഇവരുടെ മറ്റൊരു ചിത്രം. ഇതിനകം കോളിവുഡിലെ ഹിറ്റ് സംവിധായക ദമ്പതികളുമാണിവർ.

Vikram Vedha film

Vikram Vedha film by pushkar gayathri couple director.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്