ആപ്പ്ജില്ല

ഇതാണ് ഞങ്ങളുടെ കുഞ്ഞിപെണ്ണ്; മകളുടെ ചിത്രം പുറത്ത് വിട്ട് വിനീതും ദിവ്യയും

മകൾ ഷനയയുടെ ചിത്രം ആദ്യമായി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടൻ വിനീത് ശ്രീനിവാസൻ

Samayam Malayalam 22 Dec 2019, 3:43 pm
പിന്നണി ഗായകനാകും നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. അടുത്തിടെ അദ്ദേഹത്തിന്‍റേതായിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ, മനോഹരം എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുപിന്നാലെ അദ്ദേഹം നിര്‍മ്മിച്ച ഹെലൻ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുക്കുകയുണ്ടായി. ഈ വര്‍ഷം തന്നെയായിരുന്നു വിനീതിനും ദിവ്യയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഒക്ടോബര്‍ മൂന്നിനാണ് വിനീതിനും ദിവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ്, മകന്‍ വിഹാന് കൂട്ടായി ഒരു അനിയത്തി കൂടി എത്തിയ കാര്യം താരം വെളിപ്പെടുത്തിയിരുന്നത്.
Samayam Malayalam vineeth1


Also Read: 'മാന്ത്രികതാക്കോൽ' പിന്നീട് 'പ്രൊഫ.ഡിങ്കനാ'യി; 9 വർഷത്തോളമായി രാമചന്ദ്ര ബാബു കണ്ട സ്വപ്നത്തെകുറിച്ച് നിര്‍മ്മാതാവ്

ഇപ്പോഴിതാ മകളേയും എടുത്ത് നില്‍ക്കുന്ന ദിവ്യയുടെ ചിത്രവുമായാണ് താരം എത്തിയിട്ടുള്ളത്. ഇതാദ്യമായാണ് മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുഞ്ഞുമാലാഖ, ഷനയ ദിവ്യ വിനീത് എന്ന വിവരണത്തോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
View this post on Instagram That’s Shanaya Divya Vineeth. Our little woman!! 😊😊😊 A post shared by Vineeth Sreenivasan (@vineeth84) on Dec 21, 2019 at 7:24pm PST

Also Read: പൗരത്വ ഭേദഗതി നിയമം: വിവാദപരമായ പ്രസ്താവനയുമായി കറങ്ങുന്ന ട്വീറ്റ് താരത്തിൻ്റേതോ?; വെളിപ്പെടുത്തലുമായി അനു സിതാര!

മലയാള സിനിമയില്‍ ഗായകനായി തുടക്കം കുറിച്ച താരം പാട്ടിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറിയതെങ്കിലും പിന്നീട് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും തിരിഞ്ഞ താരം തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ്.

അച്ഛൻ ശ്രീനിവാസന്‍റെ പാത പിന്തുടര്‍ന്ന് വിനീത് സിനിമയിലേക്കെത്തി. ശേഷം വിനീതിന്‍റെ പാത പിന്തുടര്‍ന്ന് സഹോദരൻ ധ്യാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായുള്ള താരം ഇൻസ്റ്റഗ്രാമിൽ എപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പങ്കുവയ്ക്കാറുള്ളത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്