ആപ്പ്ജില്ല

ജനങ്ങളെ തിയേറ്ററില്‍ നിന്നും അകറ്റുന്നവരെ തിരിച്ചറിയണം! വിനോദ് ഗുരുവായൂരിന്റെ പോസ്റ്റ് വൈറല്‍

നമ്മുടെ എല്ലാം ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ട്. മറ്റുള്ളവന്റെ ജീവിതത്തെ വിമർശിക്കാൻ മാത്രം നിൽക്കുന്നവന്റെ ജീവിതലക്ഷ്യം എന്തായിരിക്കും. ഒന്ന് ആലോചിച്ചു നോക്കു. സ്വന്തം കഴിവുകൾ പ്രദർശിപ്പിച്ചു സെലിബ്രിറ്റി ആയവർ ഒരു പാടുണ്ട് സോഷ്യൽ മീഡിയയിൽ. നല്ല സിനിമകൾ ഇവർ മോശമായി ചിത്രീകരിച്ചിട്ടും പരാജയപ്പെടുന്നുണ്ടോ. ഒരിക്കലുമില്ല.

Samayam Malayalam 27 Jan 2023, 3:04 pm
സിനിമാപ്രമോഷനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിനോദ് ഗുരുവായൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. ഒരു സംശയം ചോദിക്കുന്നു. സിനിമയുടെ മാർക്കറ്റിങ്ങ് ഇങ്ങനെ ആണോ വേണ്ടത്. സോഷ്യൽ മീഡിയ സിനിമക്ക് ഗുണം ചെയ്യുന്നുണ്ടോ. ഒരു ഇന്റർവ്യൂ പോലും നൽകാതെ ഹിറ്റ്‌ അടിക്കുന്ന നടന്മാരെയും സംവിധായകരെയും നമ്മളൊന്ന് തിരഞ്ഞു നോക്കു. അവരാണ് കൂടുതൽ. സോഷ്യൽ മീഡിയയിൽ മുഴുവൻ സമയം ഉണ്ടായിരുന്ന പലരും ഇന്ന് കാണാനില്ല. ആ മീഡിയ തന്നെ അവർക്കു പാര ആയതും നമ്മൾ കണ്ടു.
Samayam Malayalam vinod guruvayoor s new post went viral
ജനങ്ങളെ തിയേറ്ററില്‍ നിന്നും അകറ്റുന്നവരെ തിരിച്ചറിയണം! വിനോദ് ഗുരുവായൂരിന്റെ പോസ്റ്റ് വൈറല്‍


Vinod Guruvayoor shared a new post

നമ്മുടെ എല്ലാം ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ട്. മറ്റുള്ളവന്റെ ജീവിതത്തെ വിമർശിക്കാൻ മാത്രം നിൽക്കുന്നവന്റെ ജീവിതലക്ഷ്യം എന്തായിരിക്കും. ഒന്ന് ആലോചിച്ചു നോക്കു. സ്വന്തം കഴിവുകൾ പ്രദർശിപ്പിച്ചു സെലിബ്രിറ്റി ആയവർ ഒരുപാടുണ്ട് സോഷ്യൽ മീഡിയയിൽ. നല്ല സിനിമകൾ ഇവർ മോശമായി ചിത്രീകരിച്ചിട്ടും പരാജയപ്പെടുന്നുണ്ടോ. ഒരിക്കലുമില്ല. ഓൺലൈൻ മീഡിയ ആവശ്യം ആണ്. സിനി ക്ക് വേണ്ടിനിൽക്കുന്ന ഒരുപാടു നല്ല സുഹൃത്തുക്കൾ അവിടെയും ഉണ്ട്. റിവ്യൂകൾ വേണം.
പക്ഷെ ആദ്യ ഷോ അവസാനിക്കുന്നതിനു മുൻപ് വളരെ മോശം വിമർശനവുമായി വരുന്നവരുടെ ലക്ഷ്യം എന്തായിരിക്കും. ഒരു നടനും സംവിധായകനും വീണ്ടും സിനിമ കിട്ടും. പാവം ഒരു പ്രൊഡ്യൂസർ ഇതിനു പിന്നിലില്ലേ. അയാളുടെ ജീവിതം തകർത്തു കളഞ്ഞിട്ടു, ഇവർ ജീവിതത്തിൽ ഏതു ലക്ഷ്യത്തിൽ എത്താനാണ്. ഇതിനെതിരെ പ്രതികരിക്കാൻ സമയം വൈകിയിരിക്കുന്നു. സിനിമയെ സപ്പോർട്ട് ചെയ്യുന്ന ഒരുപാടു പേരെ മറന്നിട്ടല്ല ഈ കുറിപ്പ് എഴുതുന്നത്. ഇൻഡസ്ട്രി നില നിൽക്കണം. ജനത്തെ തീയേറ്ററിലേക്ക് ആകർഷിക്കുന്നതിനു പകരം, അകറ്റുന്നവരെ തിരിച്ചറിയണം. അതിനു സിനിമക്ക് സപ്പോർട്ട് നൽകുന്ന മീഡിയ സുഹൃത്തുക്കൾ കൂടെ നിൽക്കണം. പല അതിരുവിട്ട വിമർശനങ്ങൾ ജനം വിശ്വസിക്കാതെ ആയതിനുള്ള തെളിവാണല്ലോ ആ സിനിമകൾ സൂപ്പർ ഹിറ്റുകളാവുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്