ബാലതാരമായാണ് കാവ്യ മാധവന് സിനിമയിലെത്തിയത്. പൂക്കാലം വരവായി എന്ന ചിത്രത്തിലെ കുഞ്ഞുപെണ്‍കുട്ടി നായികയായെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയിലൂടെയായിരുന്നു കാവ്യ നായികയായത്. ലാല്‍ ജോസായിരുന്നു ഈ അവസരം നല്‍കിയത്. ജീവിതത്തിലെ തന്നെ നായകനായി മാറിയ ദിലീപായിരുന്നു കാവ്യയുടെ ആദ്യ നായകന്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. മലയാള സിനിമയുടെ ഹിറ്റ് ജോഡികളായി മാറുകയായിരുന്നു ഇരുവരും. വിവാഹ ജീവിതത്തിലൂടെ ഇരുവരും ഒന്നിച്ചിരുന്നെങ്കില്‍ എന്നായിരുന്നു അക്കാലത്ത് ആരാധകര്‍ പറഞ്ഞത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു ദിലീപ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. മകളായ മീനാക്ഷിയായിരുന്നു അച്ഛനെ രണ്ടാം വിവാഹത്തിനായി പ്രേരിപ്പിച്ചത്. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ കാവ്യ മാധവനെ ജീവിതസഖിയാക്കുകയായിരുന്നു ദിലീപ്. മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കവെയായിരുന്നു ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്.
സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നു ദിലീപും കാവ്യയും കടന്നുപോയത്. ശക്തമായ പിന്തുണയുമായി ദിലീപിനും കുടുംബത്തിനുമൊപ്പമായി നിലകൊള്ളുകയായിരുന്നു കാവ്യ മാധവന്. മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയാണ് കാവ്യ മാധവന്. കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ചേര്‍ത്തുവെച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.