ആപ്പ്ജില്ല

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടു, സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറി! മഞ്ജു വാര്യരെക്കുറിച്ച് വൈറൽ കുറിപ്പ്!

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു മഞ്ജു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവിലും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു താരത്തെ.

Samayam Malayalam 5 Aug 2021, 8:15 am
മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് ഈ നായികയുടെ സ്ഥാനം. കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടം മാത്രമല്ല മഞ്ജു വാര്യരുടെ വ്യക്തിത്വവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പല കാര്യങ്ങളിലും മാതൃകയാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രചോദനമേകിയ വ്യക്തിത്വത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മഞ്ജു വാര്യരുടെ പേര് പറയുന്നവരും ഏറെയാണ്. മഞ്ജു വാര്യരോടുള്ള ഇഷ്ടം പറഞ്ഞുള്ള കുറിപ്പുകള്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം.
Samayam Malayalam viral writeup about lady superstar manju warrier
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടു, സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറി! മഞ്ജു വാര്യരെക്കുറിച്ച് വൈറൽ കുറിപ്പ്!


മഞ്ജു വാര്യരെക്കുറിച്ച് കുറിപ്പ്

ജീവിതം തീർന്നു പോയി, ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാൻ പോവുന്ന സ്ത്രീകൾ ഈ ചിത്രത്തിലേക്കൊന്നു നോക്കുക, ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക. അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം. പിന്നെ വാശിയോടെ പൊരുതി ജയിക്കാമെന്നായിരുന്നു മഞ്ജു വാര്യരുടെ ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ്.

പ്രതിസന്ധിയെ അതിജീവിച്ചത്

40 കൾ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീർന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യർ. ഏതൊരു സ്ത്രീയും പതറിപ്പോകാവുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് ,സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉയർന്നു വന്ന വ്യക്തിത്വമെന്നുള്ള കുറിപ്പുകളും ഫാൻസ് ഗ്രൂപ്പിലുണ്ട്.

മാതൃകയും പ്രചോദനവും

പല കാര്യങ്ങളിലും മാതൃകയാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തി. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.

മേക്കോവറുകള്‍

കഥാപാത്രങ്ങള്‍ക്കായി വ്യത്യസ്ത മേക്കോവറുകള്‍ പരീക്ഷിക്കാനും തയ്യാറാണ് മഞ്ജു വാര്യര്‍. ഇത് മഞ്ജു വാര്യര്‍ തന്നെയാണോ എന്ന് ചോദിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായാണ് താരമെത്താറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്