ആപ്പ്ജില്ല

കുരുതിയിലേക്ക് വിളിച്ചത് പൃഥ്വിരാജ് ആണ്, ആദ്യം തോന്നിയത് പേടിയാണ് എന്ന് റോഷന്‍ മാത്യു

കഥ കേട്ടതും ശരിയ്ക്കും ഞാന്‍ ഞെട്ടി. സിനിമയിലെ മറ്റ് പ്രകത്ഭ അഭിനേതാക്കള്‍ക്കൊപ്പം ഞാന്‍ എത്തുമോ എന്ന ആശങ്ക അല്ലാതെ, സിനിമ ഏറ്റെടുക്കുന്ന കാര്യത്തില്‍ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

Lipi 6 Aug 2021, 6:33 pm
കുരുതി എന്ന ചിത്രത്തിലെ വേഷം തന്നെ തേടി എത്തിയ ഓര്‍മ പങ്കുവയ്ക്കുകയാണ് റോഷന്‍ മാത്യു. ക്രൈം ത്രില്ലറായ ചിത്രം ഏറ്റെടുക്കാന്‍ ആദ്യം ഉള്ളിലൊരു ഭയമുണ്ടായിരുന്നു എന്ന് റോഷന്‍ പറയുന്നു. ആദ്യ ഘട്ട കൊറോണ വൈറസ് ഏല്‍പ്പിച്ച പ്രത്യാഘാതത്തിന് ശേഷം മലയാള സിനിമ പതിയെ എഴുന്നേല്‍ക്കുന്ന സമയത്താണ് കുരുതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി പൃഥ്വിരാജിന്റെ കോള്‍ വന്നത്- റോഷന്‍ പറഞ്ഞു തുടങ്ങി.
Samayam Malayalam roshan kuruthi movie
കുരുതിയിലേക്ക് വിളിച്ചത് പൃഥ്വിരാജ് ആണ്, ആദ്യം തോന്നിയത് പേടിയാണ് എന്ന് റോഷന്‍ മാത്യു


Also Read: 'കഥയിലേയും ജീവിതത്തിലെയും സ്വപ്നങ്ങളിലെയും നായകൻ, സൂര്യതേജസ്സ്'; വാചാലയായി മമ്മൂട്ടിയുടെ താരാരാധിക, വൈറലായി വാക്കുകൾ ഇങ്ങനെ!

ആ സമയത്ത് ഞാന്‍ മറ്റൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. എന്നാല്‍ കൂടെ എന്ന ചിത്രത്തിന് ശേഷം പൃഥ്വി വിളിയ്ക്കുന്ന ചിത്രം ഒഴിവാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കഥ കേട്ടതും ശരിയ്ക്കും ഞാന്‍ ഞെട്ടി. സിനിമയിലെ മറ്റ് പ്രകത്ഭ അഭിനേതാക്കള്‍ക്കൊപ്പം ഞാന്‍ എത്തുമോ എന്ന ആശങ്ക അല്ലാതെ, സിനിമ ഏറ്റെടുക്കുന്ന കാര്യത്തില്‍ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

ഒരു അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് നടന്മാര്‍ ശരിയ്ക്കും എനിക്ക് ഭയമുള്ള കാര്യമായിരുന്നു. അതേ സമയം എനിക്ക് സിനിമ ചെയ്യാനും താത്പര്യമുണ്ട്- റോഷന്‍ പറഞ്ഞു. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷനെയും പൃഥ്വിയെയും കൂടാതെ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സൃന്ദ, മാമൂക്കോയ, മണികണ്ഠന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നെല്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

Also Read: 'കടലാഴങ്ങളിലേക്ക് നോക്കി നില്‍കുമ്പോള്‍ കിട്ടുന്നൊരു നിര്‍വൃതിയുണ്ട്. ഇനിയും മനോഹരമായ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തോന്നൽ ഉണ്ടാകും..അതാണ് മമ്മൂക്ക'; പ്രജേഷ് സെന്നിൻ്റെ കുറിപ്പ്!

ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, അനുരാഗ് കുശ്യപയുടെ ചോക്ക്ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷന്‍ പറയുന്നു, കുരുതിയിലെ തന്റെ വേഷം, ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താം എന്ന്.

View this post on Instagram A post shared by Roshan Mathew (@roshan.matthew)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്