ആപ്പ്ജില്ല

ഒരു മോള്‍ കൂടിയുണ്ട്! ഞങ്ങളിതുവരെ കണ്ടിട്ടില്ല! കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് മൂന്നാമത്തെ മകളെ ദാനം ചെയ്യുകയായിരുന്നു! പ്രിയ ചെയ്ത ത്യാഗത്തെക്കുറിച്ച് സുധീര്‍

നമ്മളിലൂടെയായി ഒരാള്‍ക്ക് ഒരു കുഞ്ഞിനെ കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്ന് കരുതിയാണ് ആരും ചെയ്യാന്‍ തയ്യാറാവാത്ത കാര്യം ചെയ്തത്. രണ്ടാണ്‍കുട്ടികള്‍ മാത്രമല്ല ഒരു മകളും കൂടിയുണ്ട്. അവളെ ഞങ്ങളിത് വരെ കണ്ടിട്ടില്ലെന്നുമായിരുന്നു സുധീര്‍ സുകുമാരന്‍ പറഞ്ഞത്.

Samayam Malayalam 29 May 2022, 12:17 pm
പറയാം നേടാമിൽ സുധീറും ഭാര്യയും അതിഥികളായെത്തിയിരുന്നു. പ്രിയയെ പെണ്ണുകണ്ടതും ഒന്നിച്ച് ജീവിച്ച് തുടങ്ങിയതും പ്രതിസന്ധി ഘട്ടത്തിൽ അന്യോന്യം താങ്ങായി നിന്നതിനെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചിരുന്നു. ആരും ചെയ്യാൻ തയ്യാറാവാത്ത വലിയൊരു കാര്യം ചെയ്തതിനെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞാണ് ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്.ഗള്‍ഫിലായിരുന്ന സമയത്തായിരുന്നു വിവാഹം. എന്റെ ബാക് ബോണ്‍ ആണ് പ്രിയ. ഞാന്‍ ഈ അസുഖത്തില്‍ നിന്നൊക്കെ കരകയറി വന്നത് അവളുടെ ബലത്തിലാണ്. ഞാന്‍ തളര്‍ന്നാല്‍ അവള്‍ വീഴും. അതിനാല്‍ത്തന്നെ അതിജീവിക്കണമെന്ന പവര്‍ മനസിലേക്ക് വന്നത് തന്നെ അവള്‍ തളരാതിരിക്കാന്‍ വേണ്ടിയാണ്. പാവമാണ് അവള്‍. പെട്ടെന്നൊരു യാത്രയെക്കുറിച്ച് പറഞ്ഞാലും എല്ലാം ചെയ്ത് തരും. എന്തിന് പോവുന്നു എന്നൊന്നും ചോദിക്കാറില്ല.
Samayam Malayalam we never see our daughter sudheer sukumaran and priya s open talk about their daughter went viral
ഒരു മോള്‍ കൂടിയുണ്ട്! ഞങ്ങളിതുവരെ കണ്ടിട്ടില്ല! കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് മൂന്നാമത്തെ മകളെ ദാനം ചെയ്യുകയായിരുന്നു! പ്രിയ ചെയ്ത ത്യാഗത്തെക്കുറിച്ച് സുധീര്‍


പ്രിയയെ കണ്ടത്

17ാമത്തെ വയസിലായിരുന്നു പ്രിയയെ പെണ്ണുകാണാന്‍ പോയത്. പെങ്ങളുടെ കല്യാണം കഴിഞ്ഞ് തിരിച്ച് പോവാന്‍ നില്‍ക്കുന്നതിനിടയിലാണ് അമ്മ അടുത്ത വരവിന് നിന്റെ കല്യാണമെന്ന് പറഞ്ഞത്. മലയാളത്തനിമയുള്ള പെണ്‍കുട്ടി മതിയെന്നായിരുന്നു പറഞ്ഞത്. 17 വയസേയുള്ളൂ, 18 വയസില്‍ കല്യാണം നടത്തുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് പ്രിയയെ കാണാന്‍ പോയത്. അടുത്ത വരവിനായിരുന്നു ഞങ്ങളുടെ കല്യാണം.

മരിക്കാനായി ശ്രമിച്ചു

കീമോ ചെയ്യുന്ന സമയത്തായിരുന്നു കൊവിഡ് വന്നത്. എന്നെ ഒരു റൂമിലേക്ക് മാറ്റുകയായിരുന്നു. ആരേയും കാണാനൊന്നും പറ്റാത്ത അവസ്ഥയായിരുന്നു. ഇനി എന്തിനാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഫാനില്‍ കെട്ടിത്തൂങ്ങാനായി ശ്രമിച്ചപ്പോള്‍ ആരോ കണ്ടതാണെന്ന് പറയുന്നു. അന്നത്തെ കാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. അമ്മ സംഘടനയില്‍ നിന്നും ഒത്തിരി സഹായം ലഭിച്ചിരുന്നു. എന്ത് വേണമെങ്കിലും എന്നെ വിളിച്ചാല്‍ മതി, പൈസയുടെ കാര്യമൊന്നും അവനോട് പറയേണ്ടെന്നുമായിരുന്നു സുരേഷ് ഗോപി ആശുപത്രിയിലെ ആള്‍ക്കാരോട് പറഞ്ഞത്. ഞാനദ്ദേഹത്തോട് ഫോണില്‍പ്പോലും സംസാരിച്ചിട്ടില്ല.

മകളെക്കുറിച്ച്

രണ്ട് മക്കളാണ്, മൂത്തയാള്‍ കാനഡയിലാണ്. ഇതുകൂടാതെ ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ആ മോളെ ഞങ്ങളിതുവരെ കണ്ടിട്ടില്ല. കുട്ടികളില്ലാത്ത ഒരു ഫാമിലിക്ക് പ്രിയ അണ്ഡം കൊടുത്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്ന് കരുതിയെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഒരു ഭര്‍ത്താവും ഭാര്യയപടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ സമ്മതിക്കില്ല. എന്നാല്‍ ഞങ്ങള്‍ അതിന് സമ്മതിച്ചു. ചികിത്സയുടെ ഭാഗമായി അവര്‍ ഞങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചതൊക്കെ. കുട്ടികള്‍ ഇല്ലെന്നുള്ള വിഷമം പറഞ്ഞപ്പോഴാണ് എന്നാല്‍ നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ഞാന്‍ ചോദിച്ചതെന്ന് സുധീര്‍ പറയുന്നു.

അതിലൊരു ചതിയുണ്ടായിരുന്നു

അവര്‍ നമ്മളോട് ചോദിക്കാനാഗ്രഹിച്ച കാര്യമായിരുന്നു അത്. ഇപ്പോള്‍ 10 വര്‍ഷം കഴിഞ്ഞു. കുഞ്ഞായതോടെ അവര്‍ നമ്മളുടെ അടുത്ത് നിന്നും പോയി. ഇനി കാണരുതെന്ന് പറഞ്ഞ് പോവുകയായിരുന്നു. കാര്യസാധ്യത്തിന് വേണ്ടിയാണ് അവര്‍ നമ്മളുടെ അടുത്ത് വന്നതെന്നോര്‍ക്കുമ്പോള്‍ സങ്കടമാണ്. നമ്മള്‍ മുഖേന അവര്‍ക്കൊരു കുഞ്ഞിനെ കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നായിരുന്നു ആഗ്രഹിച്ചത്. ചികിത്സയുടെ ഭാഗമായി നല്ല വണ്ണം വെച്ചിരുന്നു. കുറച്ച് ശാരീരിക ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. അവര്‍ക്കൊരു കുഞ്ഞിനെ കിട്ടിയല്ലോ എന്ന് കരുതി സന്തോഷിക്കുകയാണ് ഞങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്