ആപ്പ്ജില്ല

ഗുണ്ടായിസം വെച്ച്‌ പൊറുപ്പിക്കില്ലെന്ന് ജഗദീഷ്

ട്രഷറര്‍ ജഗദീഷിൻ്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിൻ്റെയും ചോര്‍ന്ന വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ എഎംഎംഎയെ കൂടുതൽ കുഴപ്പത്തിലാക്കുന്നു

Samayam Malayalam 17 Oct 2018, 11:45 am
സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയിൽ ത‍ർക്കങ്ങൾ മറനീക്കി പുറത്തു വരുന്നു. എഎംഎംഎയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തുവന്നു. ജഗദീഷിൻ്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിൻ്റെയും ചോര്‍ന്ന ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോകില്ലെന്ന് പറഞ്ഞ ജഗദീഷ് സംഘടനയുടെ പ്രസിഡൻ്റി നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നുമാണ് പറയുന്നത്.
Samayam Malayalam amma


ജഗദീഷ്

അഭിപ്രായം പറയുന്നവരുടെ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റിൻ്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതില്‍ കവിഞ്ഞൊരു പദവി സംഘടനയിലില്ല. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്കു നിര്‍ത്താമെന്നു കരുതിയിട്ടുണ്ടെങ്കില്‍ നടക്കില്ല. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും വേണ്ട. സുഹൃത്തുക്കള്‍ക്കായി വാദിക്കുന്നതു നല്ലകാര്യം. എന്നാല്‍ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ പാടില്ല.

ബാബുരാജ്

സിദ്ദീഖീൻ്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസ്സിലായില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പര്‍ബോഡി തീരുമാനം എടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ നടക്കില്ല. ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണു തമിഴ് പത്രവാര്‍ത്ത. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാലാണ്. പത്രസമ്മേളനത്തില്‍ സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ, സംഘടനയുടെ പേരില്‍ വേണ്ട

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്