ആപ്പ്ജില്ല

ലിവിങ് റ്റുഗദറിൽ കുറ്റബോധമില്ല! ഗോപിയുടെ കാര്യങ്ങൾ കേട്ടപ്പോൾ ആശങ്കയിലായിരുന്നു അവർ! ഞങ്ങളെ തകർത്തുകളഞ്ഞ സംഭവമാണ് അതെന്ന് അഭയ ഹിരൺമയിയുടെ അമ്മ

വളരെ കണ്‍വെന്‍ഷലായിട്ട് ജീവിക്കുന്നവരായിരുന്നു അച്ഛനും അമ്മയും. ഞാനാണെങ്കില്‍ വളരെ അണ്‍കണ്‍വെന്‍ഷനലായിട്ട് ജീവിക്കുകയായിരുന്നു. കണ്‍ഫ്യൂഷന്‍സൊക്കെ ഉണ്ടായിട്ടുണ്ട്. ഇതെന്താണ് സംഭവിക്കുന്നതെന്നൊക്കെയായിരുന്നു അവര്‍ ചിന്തിച്ചത്. ലിവിങ് റ്റുഗദറൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല.

Samayam Malayalam 28 Oct 2022, 5:30 pm
വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. പാട്ടിന് പുറമെ മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് ഗായിക. സോഷ്യല്‍മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഗോപി സുന്ദറിനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്നുമായിരുന്നു അഭയ പറഞ്ഞത്. എഞ്ചിനീയറിംഗ് പഠനനത്തിനിടയിലായിരുന്നു ഗോപിയെ പരിചയപ്പെട്ടത്. 14 വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പമായിരുന്നു താനെന്നും ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിനെക്കുറിച്ചുമെല്ലാം അഭയ പറഞ്ഞിരുന്നു. ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് മാതാപിതാക്കള്‍ പ്രതികരിച്ചതിനെക്കുറിച്ചും അഭയ സംസാരിച്ചിരുന്നു. പറയാം നേടാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
Samayam Malayalam when abhaya hiranmayi s mother reacted about living together life
ലിവിങ് റ്റുഗദറിൽ കുറ്റബോധമില്ല! ഗോപിയുടെ കാര്യങ്ങൾ കേട്ടപ്പോൾ ആശങ്കയിലായിരുന്നു അവർ! ഞങ്ങളെ തകർത്തുകളഞ്ഞ സംഭവമാണ് അതെന്ന് അഭയ ഹിരൺമയിയുടെ അമ്മ


ഗോപി സുന്ദറിനൊപ്പം

തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഞാനും ഗോപിയും ഞങ്ങളുടെ പട്ടിക്കുട്ടികളുമായിരുന്നു താമസിച്ചത്. ഒരുപാട് മ്യൂസിഷ്യന്‍സിനെ കണ്ടിട്ടുണ്ട്. കുറേ സിനിമകള്‍ക്ക് ബാക്ക്ഗ്രൗണ്ട് ചെയ്യുന്നതും കണ്ടിട്ടുണ്ട്. തിരിഞ്ഞുനോക്കുന്നതിനേക്കാളുപരി മുന്നോട്ട് പോവുന്നതാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. ഞാന്‍ നന്നായാണ് ജീവിച്ചത്. ഒരു റാണിയെപ്പോലെയായിരുന്നു. ഇപ്പോഴും അതേപോലെ തന്നെയാണ്. വീട്ടുകാര്യങ്ങളിലായിരുന്നു അന്ന് ഞാന്‍ ഫോക്കസ് ചെയ്തിരുന്നത്. രാവിലെ 20 ചായ, ഉച്ചയ്ക്ക് 20 പേര്‍ക്ക് ഫുഡ്, ഇതൊക്കെ ഞാനും കൂടിയാണ് നോക്കിയിരുന്നത്. ഇപ്പോഴത്തെ എന്റെ ശ്രദ്ധ കരിയറിലാണ്.

മാതാപിതാക്കളെക്കുറിച്ച്

വളരെ കണ്‍വെന്‍ഷലായിട്ട് ജീവിക്കുന്നവരായിരുന്നു അച്ഛനും അമ്മയും. ഞാനാണെങ്കില്‍ വളരെ അണ്‍കണ്‍വെന്‍ഷനലായിട്ട് ജീവിക്കുകയായിരുന്നു. കണ്‍ഫ്യൂഷന്‍സൊക്കെ ഉണ്ടായിട്ടുണ്ട്. ഇതെന്താണ് സംഭവിക്കുന്നതെന്നൊക്കെയായിരുന്നു അവര്‍ ചിന്തിച്ചത്. ലിവിങ് റ്റുഗദറൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ഗോപിയുടെ ബാക്ക്ഗ്രൗണ്ട് വെച്ച് നോക്കുമ്പോള്‍ ഇതെന്താണ് സംഭവിക്കുന്നതെന്ന കണ്‍ഫ്യൂഷനിലായിരുന്നു അവര്‍. അച്ഛനും അമ്മയും പറയുന്നത് മാത്രം വിശ്വസിച്ചാല്‍ നമുക്ക് ലൈഫുണ്ടാവില്ല.

അമ്മയുമെത്തി

അഭയ ഹിരണ്‍മയിയുടെ അമ്മയായ ലതിക മോഹനും പറയാം നേടാമിലേക്ക് എത്തിയിരുന്നു. എംജി രാധാകൃഷ്ണനുമായി നല്ല അടുപ്പമുണ്ടല്ലേയെന്നായിരുന്നു ലതികയോട് എംജി ചോദിച്ചത്. അദ്ദേഹം മരിച്ച സമയത്ത് അമ്മ ഭയങ്കര കരച്ചിലൊക്കെയായിരുന്നു. അമ്മയും മകളും ഒന്നിച്ച് ഗാനവും ആലപിച്ചിരുന്നു. മുന്‍പ് ചെയ്ത സോംഗ് കവറിലെ ഗാനമായിരുന്നു അഭയയും അമ്മയും പാടിയത്.

അമ്മയുടെ വാക്കുകള്‍

ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതായിരുന്നു ഈയൊരു സംഭവം. അച്ഛനും അത് ഉള്‍ക്കൊള്ളാനായിരുന്നില്ലെന്നും അമ്മ പറഞ്ഞിരുന്നു. താനെടുത്ത തീരുമാനത്തില്‍ ഇപ്പോഴും കുറ്റബോധമൊന്നും തോന്നുന്നില്ലെന്നായിരുന്നു അഭയ പറഞ്ഞത്. ഒരു രാജകുമാരിയെപ്പോലെയായാണ് ജീവിച്ചത്. ഇനിയും അത് പോലെയായിരിക്കുമെന്നായിരുന്നു അഭയ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്