ആപ്പ്ജില്ല

തുടക്കത്തില്‍ അതെന്നെ ബാധിച്ചിരുന്നു! വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നത് എനിക്ക് മനസിലാവും! നെഗറ്റീവ് കമന്റുകളെ നേരിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്?

സിനിമയിലും ജീവിതത്തിലും പ്രചോദനവും മാതൃകയുമായ വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്നാണ് ആരാധകരെല്ലാം പറയാറുള്ളത്. നിസാര പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് പോവുന്നവര്‍ ശരിക്കും അറിയേണ്ടതാണ് ലേഡി സൂപ്പര്‍സ്റ്റാറിന്റെ ജീവിതമെന്നാണ് ആരാധകര്‍ പറയാറുള്ളത്.

Samayam Malayalam 17 Sept 2022, 9:56 am
യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലെത്തിയ താരമാണ് മഞ്ജു വാര്യര്‍. കുടുംബ സുഹൃത്ത് മുഖേനായായാണ് സാക്ഷ്യത്തിലേക്ക് താരമെത്തിയത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു ആദ്യമായി നായികയായത്. ആദ്യ സിനിമയിലെ നായകന്‍ പില്‍ക്കാലത്ത് ജീവിതനായകനായി വന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വഴിപിരിയുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. മലയാളക്കര ഒന്നടങ്കം ആഘോഷമാക്കിയ രണ്ടാം വരവായിരുന്നു മഞ്ജുവിന്റേത്. നെഗറ്റീവ് കമന്റുകളെ നേരിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മഞ്ജു വാര്യരുടെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു താരം ഇതേക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
Samayam Malayalam when manju warrier revealed how she react on negative comments
തുടക്കത്തില്‍ അതെന്നെ ബാധിച്ചിരുന്നു! വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നത് എനിക്ക് മനസിലാവും! നെഗറ്റീവ് കമന്റുകളെ നേരിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്?


സ്വയം ഇപ്രൂവ് ചെയ്യാന്‍

സോഷ്യല്‍മീഡിയയിലെ കാര്യങ്ങളൊന്നും എന്നെ സ്വാധീനിക്കാറില്ല. നെഗറ്റീവ് കമന്റാണെങ്കില്‍ അതില്‍ കാര്യമുണ്ടോയെന്ന് നോക്കാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് മനസിലാക്കിയാല്‍ സ്വയം ഇപ്രൂവ് ചെയ്യാനായി ശ്രമിക്കാറുണ്ട്. ഞാന്‍ പോലും അറിയാതെ സംഭവിച്ച വീഴ്ചകളെക്കുറിച്ച് മനസിലാക്കുന്നത് ഇത്തരത്തിലുള്ള അഭിപ്രായങ്ങളിലൂടെയായിരിക്കും. മനപ്പൂര്‍വ്വം വ്യക്തിപരമായി വേദനിപ്പിക്കാനായി പറയുന്ന കമന്റുകള്‍ എനിക്ക് തിരിച്ചറിയാനാവും.

തെറ്റുകളെക്കുറിച്ച്

സ്തുതിപാഠകരൊന്നും എനിക്കൊപ്പമില്ല. എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തരുന്നവരെ എനിക്ക് മുന്നിലുള്ളൂ. സ്വയം ഇപ്രൂവ് ചെയ്ത് മുന്നേറുന്ന വ്യക്തിയാണ് ഞാന്‍. സോഷ്യല്‍മീഡിയയിലെ കമന്റുകള്‍ തുടക്കത്തിലൊക്കെ എന്നെ ബാധിക്കുമായിരുന്നു. പ്രത്യേകതരം മാനസികാവസ്ഥയിലാണ് അങ്ങനെയുള്ള കമന്റുകള്‍ വരുന്നതെന്ന് പിന്നീടാണ് മനസിലാക്കിയത്. അതോടെ അതെന്നെ ബാധിക്കാതെയായി.

നെഗറ്റീവാക്കും

ആരെന്ത് പറഞ്ഞാലും അതില്‍ നെഗറ്റീവ് കലര്‍ത്തുന്ന പരിപാടിയാണ് ഇപ്പോഴത്തേത്. മതമോ രാഷ്ട്രീയമോ ഒക്കെ കലര്‍ത്തി നമ്മളറിയാത്ത വിധത്തില്‍ അതിനെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇപ്പോഴത്തേത്. നേരത്തെയൊക്കെ പല കാര്യങ്ങളിലും അഭിപ്രായം പറയാറുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് പിന്നീട് മനസിലാക്കി. അതോടെയാണ് ആവശ്യമുള്ള സ്ഥലത്ത് മാത്രം സംസാരിച്ചാല്‍ മതിയെന്ന നിലപാട് എടുത്തത്.

വിമര്‍ശിക്കാറുണ്ട്

പോസിറ്റീവായ വിമര്‍ശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. അമ്മയും ചേട്ടനും ചേച്ചിയുമൊക്കെ സിനിമയിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് വിമര്‍ശിക്കാറുണ്ട്. ഉള്ളത് ഉള്ളത് പോലെ പറയുന്നവരാണ് അവരെല്ലാം. തുടക്കത്തില്‍ കഥ കേള്‍ക്കാന്‍ അച്ഛനും അമ്മയുമൊക്കെ കൂടെയുണ്ടാവാറുണ്ടായിരുന്നു. പിന്നീടാണ് സ്വയം തീരുമാനമെടുക്കാന്‍ തുടങ്ങിയതെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.

Latest Malayalam Movie News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്