ആപ്പ്ജില്ല

മികച്ച നടനുള്ള അവാർഡ് വിനായകനും മണികണ്ഠനും സമർപ്പിച്ച് നിവിൻ

ആക്ഷൻ ഹീറോ ബിജു, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനായിരുന്നു നിവിന് പുരസ്കാരം ലഭിച്ചത്.

TNN 6 Jul 2017, 4:48 pm
തമിഴകത്തെ പ്രമുഖ എന്‍റർടെയ്ൻമെന്‍റ് വെബ്സൈറ്റായ ബിഹൈൻഡ് വുഡിന്‍റെ മികച്ച മലയാള നടനുള്ള പുരസ്കാരം ലഭിച്ചത് നിവിൻ പോളിക്കായിരുന്നു. ദുൽഖർ സൽമാനിൽ നിന്നുമാണ് നിവിൻ പോളി ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. ആക്ഷൻ ഹീറോ ബിജു, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനായിരുന്നു നിവിന് പുരസ്കാരം ലഭിച്ചത്. എന്നാൽ തന്നെ തേടിയെത്ത ഈ പുരസ്കാരം താരം വിനായകനും മണികണ്ഠനും വേണ്ടി സമർപ്പിക്കുകയായിരുന്നു.
Samayam Malayalam when nivin pauly dedicated his award to vinayakan and manikandan
മികച്ച നടനുള്ള അവാർഡ് വിനായകനും മണികണ്ഠനും സമർപ്പിച്ച് നിവിൻ


ഈ പുരസ്കാരം തനിക്ക് അർഹതപ്പെട്ടതാണോ എന്നറിയില്ല. കാരണം കഴിഞ്ഞവർഷം തന്നെക്കാളും നല്ല പ്രകടനം കാഴ്ചവെച്ചവർ മലയാളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഈ അംഗീകാരം മികച്ച നടന്മാരായ വിനായകനും മണികണ്ഠനും സമർപ്പിക്കുകയാണ് എന്നാണ് നിവിൻ പോളി പറഞ്ഞത്.



When Nivin Pauly dedicated his award to Vinayakan and Manikandan

Nivin had some reservations about taking home an award that does not actually belong to him.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്