ആപ്പ്ജില്ല

സുരാജ് വെഞ്ഞാറമൂട് ദേഷ്യം വന്ന് ഇറങ്ങിപ്പോയി, സംവിധായകന്‍ പാക്കപ്പ് പറഞ്ഞു, സെറ്റില്‍ വച്ച് സുരാജ് വെഞ്ഞാറമൂട് അദിതി രവിയെ കരയിപ്പിച്ച സംഭവം നടി തുറന്ന് പറയുന്നു

ചിത്രത്തിന്റെ ഷൂട്ടിങ് നടക്കവെ സംവിധായകനും സുരാജും തമ്മില്‍ ഒരു ചര്‍ച്ച നടന്നു. പ്ലാന്‍ ചെയ്തിരുന്ന ഒരു ബെഡ് റൂം രംഗം കഥയില്‍ ആവശ്യമില്ല. ബെഡ്ഡില്‍ നിരാശനായി ഇരിയ്ക്കുന്ന സുരാജിന് അടുത്ത് വന്ന് ഭാര്യയായി അഭിനയിക്കുന്ന അദിതി എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ച് വരുന്നതാണം രംഗം. ആ രംഗം ആവശ്യമില്ലല്ലോ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍, ശരിയാണ് എന്ന് സുരാജും സമ്മതിച്ചു.

Lipi 10 May 2022, 3:48 pm
ഹാസ്യ നടന്‍ റോളുകളില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ നായകനിരയിലേക്ക് ഉയര്‍ന്നത് വളരെ പെട്ടന്ന് ആണ്. ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള മുന്‍നിര നായകന്മാരില്‍ ഒരാളുമാണ്. പത്താം വളവ് എന്ന ചിത്രമാണ് സുരാജിന്റെ അടുത്ത റിലീസ്. ഈ സിനിമയില്‍ അദിതി രവി ആണ് സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അിനയിക്കുന്നത്. സെറ്റില്‍ വച്ച് സുരാജ് വെഞ്ഞാറമൂട് തന്നെ കരയിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് ബിഹൈന്റ്വുിഡിന് നല്‍കിയ അഭിമുഖത്തില്‍ അദിതി രവി സംസാരിച്ചു. രംഗം കൂടുതല്‍ വിശദീകരിച്ചത് സുരാജ് തന്നെയാണ്.
Samayam Malayalam when suraj venjaramoodu makes aditi ravi to cry
സുരാജ് വെഞ്ഞാറമൂട് ദേഷ്യം വന്ന് ഇറങ്ങിപ്പോയി, സംവിധായകന്‍ പാക്കപ്പ് പറഞ്ഞു, സെറ്റില്‍ വച്ച് സുരാജ് വെഞ്ഞാറമൂട് അദിതി രവിയെ കരയിപ്പിച്ച സംഭവം നടി തുറന്ന് പറയുന്നു


​തമാശയ്ക്ക് കുറവൊന്നും ഇല്ല

നായക റോളിലേക്ക് മാറിയെങ്കിലും കോമഡിയ്ക്ക് യാതൊരു കുറവും കാണിക്കാത്ത നടന്‍ കൂടെയാണ് സുരാജ് വെഞ്ഞാരമൂട്. സിനിമയില്‍ കാണിക്കാന്‍ പറ്റിയില്ല എങ്കിലും, ഷൂട്ടിങ് ലൊക്കേഷനുകളില്‍ അത് മുടങ്ങാതെ കാണിക്കാറുണ്ട്. അല്പം ക്രൂരമായ ഒരു തമാശയാണ് പത്താം വളവിന്റെ സെറ്റില്‍ വച്ച് കാണിച്ചത്. ആ തമാശയ്ക്ക് ഒടുവില്‍ അദിതി രവി കരയുകയും ഉണ്ടായി.

​സംവിധായകനും സുരാജും സംസാരിച്ചത്

ചിത്രത്തിന്റെ ഷൂട്ടിങ് നടക്കവെ സംവിധായകനും സുരാജും തമ്മില്‍ ഒരു ചര്‍ച്ച നടന്നു. പ്ലാന്‍ ചെയ്തിരുന്ന ഒരു ബെഡ് റൂം രംഗം കഥയില്‍ ആവശ്യമില്ല. ബെഡ്ഡില്‍ നിരാശനായി ഇരിയ്ക്കുന്ന സുരാജിന് അടുത്ത് വന്ന് ഭാര്യയായി അഭിനയിക്കുന്ന അദിതി എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ച് വരുന്നതാണം രംഗം. ആ രംഗം ആവശ്യമില്ലല്ലോ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍, ശരിയാണ് എന്ന് സുരാജും സമ്മതിച്ചു.

​അദിതിയെ പറ്റില്ലാം

എന്നാല്‍ ഇക്കാര്യം അദിതിയോട് പറയണ്ട എന്നായി സുരാജ്. ഇപ്പോള്‍ അദിതിയോട് പറയേണ്ട. നമുക്ക് ഒരു പ്രാങ്ക് ചെയ്യാം. ചേട്ടന്‍ ഷോട്ട് വിളിച്ചോളൂ. അദിതി ചെയ്യുമ്പോള്‍ ശരിയായില്ല എന്ന് പറഞ്ഞ് ഞാന്‍ ദേഷ്യപ്പെടാം. അപ്പോള്‍ പാക്കപ്പ് പറഞ്ഞാല്‍ മതി എന്ന് സുരാജും സംവിധായകനും കൂടെ പ്ലാന്‍ ചെയ്തു. ആ ദിവസത്തെ അവസാനത്തെ ഷോട്ട് ആയിരുന്നു അത്.

​സുരാജിന്റെ നാടകം

ഉച്ച മുതല്‍ മേക്കപ്പ് ഇട്ട് ആ രംഗത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്ന അദിതി രവി വന്നു. ഓകെ, ഷോട്ട് പോകാം എന്ന് പറഞ്ഞു. രണ്ട് , മൂന്ന് വട്ടം അദിതി രവി ആ രംഗം ചെയ്തു. അപ്പോള്‍ എല്ലാം സംവിധായകന്‍ ശരിയായില്ല എന്ന് ആവര്‍ത്തിച്ചു. അവസാനം സുരാജ് വെഞ്ഞാറമൂട്, 'അദിതീ നിനക്കൊന്ന് ശ്രദ്ധിച്ചു കൂടെ, എത്രനേരമായിത്' എന്ന് ചോദിച്ച് കിടക്കയില്‍ നിന്ന് എഴുന്നേറ്റു. ' സര്‍ ഇത് ഓകെയായിട്ട് എന്നെ വിളിച്ചാല്‍ മതി' എന്ന് പറഞ്ഞ് ഇറങ്ങി പോകുകകയും ചെയ്തു.

അദിതി കരഞ്ഞു

സുരാജ് ഏട്ടന്‍ സെറ്റില്‍ എല്ലാവരെയും പ്രാങ്ക് ചെയ്യും എന്ന് അദിതിയ്ക്ക് അറിയാം. സെറ്റില്‍ എല്ലാവരും അത് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത് പ്രതീക്ഷിച്ചിരുന്നില്ല. അവസാനം സുരാജിന് അടുത്ത് പോയി സംസാരിക്കുമ്പോള്‍ അദിതിയുടെ കണ്ണ് എല്ലാം നിറഞ്ഞിരുന്നു. അദിതിയുടെ ചേച്ചി ശരിയ്ക്കും കരയുകയും ചെയ്തവത്രെ.

അഭിനയം മാത്രമല്ല ചിരിപ്പിക്കാനും അറിയാം.. ഞെട്ടിക്കുന്ന മറുപടിയുമായി മുക്തയുടെ കൺമണി....

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്