ആപ്പ്ജില്ല

തൃഷയുടെ ആക്ഷൻ രംഗങ്ങൾ കണ്ട് അതിശയിച്ച് ലണ്ടൻ പോലീസ്

തൃഷ നായികയായി എത്തുന്ന ചിത്രം 'മോഹിനി'യുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

TNN 25 Dec 2017, 1:44 pm
തൃഷ നായികയായി എത്തുന്ന ചിത്രം 'മോഹിനി'യുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് വൻ വരവേല്പ്പും ലഭിച്ചിരുന്നു. ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകളാണ് ട്രെയിലർ കണ്ടത്. തൃഷയുടെ ആക്ഷൻ രംഗങ്ങളും ട്രെയിലറിലുണ്ടായിരുന്നു.
Samayam Malayalam when trishas dedication surprised london cops
തൃഷയുടെ ആക്ഷൻ രംഗങ്ങൾ കണ്ട് അതിശയിച്ച് ലണ്ടൻ പോലീസ്


ലണ്ടൻ, തായ്‍ലാൻഡ്, മെക്സികോ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. ലണ്ടൻ വീഥികളിലൂടെയുള്ള തൃഷയുടെ കാർ ചെയ്സിങ് രംഗങ്ങളാണ് ട്രെയിലറിലെ മുഖ്യാകർഷണം. ഈ രംഗം ചിത്രീകരിക്കുന്നതിന് രണ്ട് ദിവസത്തോളമെടുത്തു. ലണ്ടനിൽ കാർ ഓടിക്കുന്നതിന് തൃഷയ്ക്ക് ലൈസൻസ് വേണമായിരുന്നു. തൃഷയുടെ ലൈസൻസ് ലണ്ടൻ ലൈസൻസ് അതോററ്റി അംഗീകരിച്ചതിന് ശേഷമായിരുന്നു ചിത്രീകരണം നടന്നത്.

ലണ്ടൻ പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഷൂട്ടിങ്. ഡ്യൂപ്പില്ലാതെ തൃഷ ചെയ്ത ആക്ഷൻ രംഗങ്ങൾ കണ്ട് ലണ്ടൻ പോലീസുകാർ പോലും അതിശയിച്ചെന്നാണ് മോഹിനിയുടെ സംവിധായകൻ ആർ.മധേഷ് പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്