ആപ്പ്ജില്ല

കമല്‍ ഹാസനുമായി വേര്‍പിരിയാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ഗൗതമി

കമിലില്‍ നിന്നു തന്റെ മകള്‍ക്കു നേരിടേണ്ടി വന്ന അവഗണനയേക്കുറിച്ചാണു ഗൗതമി ഇപ്പോള്‍ പറയുന്നത്.

TNN 23 Dec 2016, 11:59 am
കമലഹാസനും ഗൗതമിയും ആരാധകരെ ‍ഞെട്ടിച്ചു കൊണ്ട് വേര്‍പിരിഞ്ഞിട്ട് ഏറെ നാളായില്ല. ഈ വേര്‍പിരിയലിനു പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്.
Samayam Malayalam why kamal haasan on his split with gautami
കമല്‍ ഹാസനുമായി വേര്‍പിരിയാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ഗൗതമി


ജീവിതത്തിന്റെ തിരക്കിനിടയില്‍ തന്റെ മകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും ഇനിയുള്ള ജീവിതം മകള്‍ക്കു വേണ്ടിയാണ് എന്നും വേര്‍പിരിയുന്ന സമയം ഗൗതമി പറഞ്ഞിരുന്നു.

കമിലില്‍ നിന്നു തന്റെ മകള്‍ക്കു നേരിടേണ്ടി വന്ന അവഗണനയേക്കുറിച്ചാണു ഗൗതമി ഇപ്പോള്‍ പറയുന്നത്.
കമലിനേയും മക്കളേയും സ്നേഹിച്ച്‌ അവര്‍ക്കൊപ്പം കഴിഞ്ഞ തനിക്കു തന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാത്തില്‍ വിഷമം ഉണ്ടെന്നും ഗൗതമി പറഞ്ഞു.

കമല്‍ തന്റെ മക്കളെ സിനിമയിലേയ്ക്ക് അനുഗ്രഹിച്ചയച്ചു. എന്നാല്‍ സുബ്ബുലക്ഷ്മിക്കു സിനിമയില്‍ നിന്ന് അവസരം വന്നപ്പോള്‍ കണ്ടില്ല എന്നു നടിച്ചു മാറി നിന്നു. എന്റെ മകള്‍ക്കു ഞാന്‍ മാത്രമേ ഉള്ളു എന്ന് അപ്പോള്‍ എനിക്കു മനസിലായി. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി എന്നും ഗൗതമി പറഞ്ഞു.

why kamal haasan on his split with gautami


Actress Gowthami reveals why she decided to break-up the relationship with Kamal Hassan

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്