കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഇന്ന് നാലു മണിക്ക് ശേഷം ഹാജരാകാമെന്ന് നാദിർഷ. ആലുവ പോലീസ് ക്ലബ്ബിലേക്ക് ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ നാദിർഷ എത്തിയെങ്കിലും അനാരോഗ്യത്തെ തുടർന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
രക്തസമ്മർദവും പ്രമേഹവും കാരണം ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തന്നെ നാദിർഷക്ക് അവശത അനുഭവപ്പെടുകയായിരുന്നു. ഇന്ന് തന്നെ ചോദ്യം ചെയ്യൽ ആരംഭിക്കാൻ കഴിയുമോ എന്നറിയാൻ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ആഴ്ച ചികിത്സയിലായിരുന്ന നാദിർഷ ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇന്ന് നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായത്.
Will appear before police for questioning after 4 O clock: Nadirsha
Nadirsha after the failed morning session questioning, said will appear before police after 4pm today