സിനിമാലോകം ഒന്നടങ്കം മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിൽ തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേരാനായെത്തിയെങ്കിലും ഏവരും കാത്തിരുന്ന ആ ആശംസ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്മാന് വാപ്പിച്ചിക്കൊപ്പമുള്ള ചിത്രങ്ങളുമായി സോഷ്യൽമീഡിയയിലൂടെ വാപ്പിച്ചിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. Also Read: കടുത്ത ലാൽ ആരാധകനാണ്; പക്ഷേ ഇങ്ങേര് വേറെ ലെവൽ; സ്ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ പലതവണ വണ്ടറടിച്ചിട്ടുണ്ട്; ലല്ലു പറയുന്നു!
'ഞാൻ നിർത്തുന്നു!! എങ്ങനെയാണ് ഒരാൾക്ക് ഫ്രെയിമിൽ എപ്പോഴും ഇത്രയും ആക്ടീവായിരിക്കാനാവുന്നത്. മാഷ അള്ളാഹ്! എക്കാലവും നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. ഞാൻ അങ്ങയെ ഏറെ സ്നേഹിക്കുന്നു വാപ്പിച്ചി. അങ്ങയുടെ കുടുംബത്തിന്റെ ഭാഗമാകാനായതിൽ ഏറ്റവും ഭാഗ്യമുള്ളവരാണ് അഭിമാനമുള്ളവരാണ് ഞങ്ങള്‍. ലോകം അങ്ങയെ നിരന്തരം ആഘോഷിക്കുമ്പോൾ അത് സത്യം തന്നെയെന്ന് ഞാൻ നിരന്തരം ഓർമ്മിപ്പിക്കുകയാണ്.
എപ്പോഴും ഇതുപോലെ സന്തോഷത്തോടെ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കൂ, ഏറ്റവും സന്തോഷകരമായ ജന്മദിനങ്ങൾ ആശംസിക്കുന്നു, ഒപ്പം പ്രായമെന്നും അങ്ങയെ ഇതുപോലെ പിറകോട്ട് വലിക്കട്ടെയെന്നും ആശംസിക്കുന്നു', ദുൽഖർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.
Also Read: മമ്മൂക്കയ്ക്ക് സ്വീറ്റ് 70; കേക്കിൽ പൊതിഞ്ഞ സ്നേഹവുമായി ചാക്കോച്ചനും കുടുംബവും
സണ്ണി വെയ്ൻ, സൗബിൻ ഷാഹിർ, ദീപ്തി സതി, നസ്രിയ ഫഹദ്, ആൻസൺ പോള്‍, മാളവിക മേനോൻ, സ്വാസിക തുടങ്ങി നിരവധി താരങ്ങളും ദുൽഖർ പങ്കുവെച്ച ചിത്രത്തിന് താഴെ ലവ് റിയാക്ഷനുകളും ആശംസയുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ നൽകുന്ന ചിത്രം പങ്കുവെച്ചായിരുന്നു ദുൽഖർ ആശംസ നേർന്നിരുന്നത്.
മമ്മൂട്ടിയുടേയും ദുൽഖറിൻറേയുമായി നിരവധി സിനിമകളാണ് പുതിയതായി ഇറങ്ങാനിരിക്കുന്നത്. മമ്മൂട്ടുയുടെ ഭീഷ്മപർവ്വം, പുഴു, ബിലാൽ, സിബിഐ 5 തുടങ്ങിയ സിനിമകളാണ് എത്താനിരിക്കുന്നത്. ദുൽഖർ നായകനായെത്തുന്ന സല്യൂട്ട്, കുറുപ്പ്, ഹേ സിനാമിക തുടങ്ങിയ സിനിമകളും റിലീസിനായി ഒരുങ്ങുന്നുണ്ട്.
Also Watch the video link :