ആപ്പ്ജില്ല

അതെ, എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു, പക്ഷെ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി; അനുപമ പരമേശ്വരന്‍ പറയുന്നു

സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതെ.. 'എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി', മനസ്സ് തുറന്ന് അനുപമ

Samayam Malayalam 13 Jul 2021, 9:12 am
ഏറ്റെടുത്ത സിനിമകളുമായി വളരെ അധികം തിരക്കിലാണെങ്കിലും ആരാധകര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്ന നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് ആരാധകരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന നടി, ചിലപ്പോഴൊക്കെ അവരുമായി സംവദിക്കാനും നേരം കണ്ടെത്താറുണ്ട്. അനുപമയുടെ വിശേഷങ്ങളിലേക്ക്..
Samayam Malayalam yes i had breakup says anupama parameswaran
അതെ, എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു, പക്ഷെ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി; അനുപമ പരമേശ്വരന്‍ പറയുന്നു


ALSO READ: ഇരട്ടി സന്തോഷം; നീണ്ട കാത്തിരിപ്പിനൊടുവിൽ അവരെത്തി; മക്കളെത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് സജി സുരേന്ദ്രൻ!

18 പേജസ്!

പലാനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അനുപമ അഭിനയിക്കുന്നത്. നിഖില്‍ സിദ്ധാര്‍ത്ഥ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദിലാണ് നടക്കുന്നത്. കാര്‍ത്തികേയ 2, റൗഡി ബോയ്‌സ് എന്നിവയാണ് അനുപമ കരാറ് ചെയ്ത മറ്റ് സിനിമകള്‍.

​നിലവില്‍ തെലുങ്കിലും തമിഴിലും

നിലവില്‍ തെലുങ്കിലും തമിഴിലും ഒരു പിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് അനുപമ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തള്ളി പോകാതെ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതര്‍വ മുരളിയാണ് ചിത്രത്തില്‍ അനുവിന്റെ നായകന്‍. നിന്നു കോരി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് തള്ളി പോകാതെ.

പ്രണയത്തെകുറിച്ച്

സോഷ്യല്‍ മീഡിയയിലെ പുതിയ ആപ് വഴി ആരാധകരുമായി സംവദിയ്ക്കവെ വ്യക്തി ജീവിതത്തിലെ ചില രഹസ്യങ്ങളെ കുറിച്ചു കൂടെ അനുപമ വെളിപ്പെടുത്തുകയുണ്ടായി. നടിയുടെ പ്രണയ ജീവിതത്തെ കുറിച്ചായിരുന്നു ചില ആരാധകരുടെ ചോദ്യം. അതിനോട് വളരെ കൃത്യമായ രീതിയില്‍ അനു പ്രതികരിച്ചു.

സത്യസന്ധമായ പ്രണയം!

സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതെ.. എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ വ്യക്തമാക്കി. എന്നാൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഗം ജാസ്പിരിറ്റ് ഭൂമറുമായി പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പ് നടി നിഷേധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്