ആപ്പ്ജില്ല

'മറ്റൊരാളിൽ നിന്ന് എനിക്ക് ലഭിച്ച സഹോദരിയാണ് നീ; എന്നും കൂടെയുള്ളവൾ'; പാർവതിയ്ക്കായി ഹൃദയം തൊടുന്ന വാക്കുകൾ കുറിച്ച് പൂർണിമ!

നീയുമൊന്നിച്ചുള്ള നമ്മുടെ സമയം ഞാനേറെ ഇഷ്ടപ്പെടുന്നു എന്നാണ് പാർവതിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്

Samayam Malayalam 7 Apr 2020, 5:37 pm
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി പേരെടുത്തു കഴിഞ്ഞ താരമാണ് പാര്‍വതി തിരുവോത്ത്. നടിയ്ക്ക് ഇന്ന് പിറന്നാളാണ്. അഭിനേത്രി എന്നതിലുപരി ഏത് സാമൂഹ്യ പ്രശ്നങ്ങളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന താരം കൂടിയാണ് പാര്‍വതി തിരുവോത്ത്. തന്റെ നിലപാടുകൾ ആരുടെ മുൻപിലും, എവിടെയും വെട്ടിത്തുറന്ന് പറയാൻ പാര്‍വതിക്ക് മടിയില്ലാത്തതു കൊണ്ടു തന്നെ നിരവധി വിമർശനങ്ങളും താരത്തിനു നേർക്കുണ്ടാകാറുണ്ട്.
Samayam Malayalam മറ്റൊരാളിൽ നിന്ന് എനിക്ക് ലഭിച്ച സഹോദരിയാണ് നീ; എന്നും കൂടെയുള്ളവൾ; പാർവതിയ്ക്കായി ഹൃദയം തൊടുന്ന വാക്കുകൾ കുറിച്ച് പൂർണിമ!


Also Read: ദിവസവും നീ പുതുതായി ജനിക്കുന്നു! യൂ ആർ ദി ബെസ്റ്റ് ജ്വാലാപ്പീയെന്ന് ഷഹബാസ്

താരം തൻ്റെ മുപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. സിനിമാ മേഖലയിൽ നിരവധി സുഹൃത്തുക്കളുള്ള താരത്തിന് ആശംസകളർപ്പിച്ച് രംഗത്തെത്തിയതും നിരവധി താരസുഹൃത്തുക്കളാണ്. നടി റിമ കല്ലിങ്കൽ, ഗായകൻ ഷഹബാസ് അമൻ എന്നിവർ നടിയ്ക്ക് ആശംസയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ദിവസവും നീ പുതുതായി ജനിക്കുന്നു! യൂ ആർ ദി ബെസ്റ്റ് ജ്വാലാപ്പീ എന്നായിരുന്നു ഷഹബാസ് അമൻ്റെ ആശംസാ വാചകം.

Also Read: 'ലീഡിങ് ലേഡി'; കാണാതെ പോകരുത് പാര്‍വതിയുടെ ഈ സിനിമകള്‍

അതേസമയം പാര്‍വതിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് റിമ ആശംസകൾ കുറിച്ചിരിക്കുന്നത്. അതിന് പിന്നാലെ നടിയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയും സംരംഭകയുമൊക്കെയായ പൂർണിമ ഇന്ദ്രജിത്തും. നീയുമൊന്നിച്ചുള്ള നമ്മുടെ സമയം ഞാനേറെ ഇഷ്ടപ്പെടുന്നു എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്. എനിക്ക് ജനിക്കാതെ പോയ സഹോദരിയാണ് നീയെന്നും പൂർണിമ കുറിച്ചിരിക്കുന്നു.

Also Read: ഈ ചിത്രം പറയും നീ എനിക്കാരാണെന്ന്; പാര്‍വതിയ്ക്ക് ഹൃദയത്തില്‍ നിന്നും ജന്മദിനാശംസ നേര്‍ന്ന് റിമ

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം തൻ്റെ പ്രിയപ്പെട്ടവൾക്ക് ആശംസ കുറിച്ചിരിക്കുന്നത്. എന്നും കൂടെയുള്ള സുഹൃത്താണ് നീയെന്നും ചിത്രങ്ങൾക്കൊപ്പം പൂർണിമ കുറിച്ചിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്