ആപ്പ്ജില്ല

IFFK 2018: ചലച്ചിത്രമേളയില്‍ ഇന്ന് കാണേണ്ട രണ്ട് സിനിമകള്‍

IFFK 2018: ചലച്ചിത്രമേളയില്‍ ഇന്ന് കാണേണ്ട രണ്ട് ലോകസിനിമകള്‍

Samayam Malayalam 8 Dec 2018, 8:51 am
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് തീര്‍ച്ചയായും കാണാനുള്ള രണ്ട് സിനിമകള്‍ ലോക സിനിമ വിഭാഗത്തില്‍ നിന്നുള്ളവയാണ്. നിലവില്‍ ഹോളിവുഡിലും മറ്റും ശ്രദ്ധയര്‍ഹിക്കുന്ന രണ്ട് സിനിമകളാണിത്. അടുത്ത അവാര്‍ഡ്‍ സീസണുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സിനിമകളും ഇവയാകും.
Samayam Malayalam blackklanssman
ബാക്ക് ക്ലാന്‍സ്‍മാന്‍


നടന്‍ സ്പൈക്ക് ലീ സംവിധാനം ചെയ്‍ത ബാക്ക് ക്ലാന്‍സ്‍മാന്‍ (BlacKkKlansman), ഹിരോകസൂ കൊറെ-യെദ സംവിധാനം ചെയ്‍ത ഷോപ്‍ലിഫ്റ്റേഴ്‍സ്‍ (Shoplifters) എന്നിവയാണ് ലോകസിനിമ വഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ട് സിനിമകള്‍. ശ്രീ പദ്‍മനാഭ തീയേറ്ററില്‍ വൈകീട്ട് അറിനാണ് ബ്ലാക്ക് ക്ലാന്‍സ്‍മാന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിശാഗന്ധിയില്‍ വൈകീട്ട് ആറിനാണ് ഷോപ്‍ലിഫ്‍റ്റേഴ്‍സ്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഫ്രാന്‍സിലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡ്‍ ഓര്‍ പുരസ്‍കാരം നേടിയ സിനിമയാണ് ഷോപ്‍ലിഫ്‍റ്റേഴ്‍സ്‍. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഗോള്‍ഡന്‍ ഗ്ലോബ്‍സ്‍ നാമനിര്‍ദേശത്തില്‍ മികച്ച വിദേശഭാഷ സിനിമയ്ക്കുള്ള നാമനിര്‍ദേശം ഷോപ്‍ലിഫ്‍റ്റേഴ്‍സ്‍ നേടിയിരുന്നു. ടോക്യോ നഗരത്തില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്‍റെ ദയനീയതയാണ് ഷോപ്‍ലിഫ്‍റ്റേഴ്‍സ്‍ പ്രമേയം. അമ്മൂമ്മയുടെ പെന്‍ഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന് ജീവിക്കാന്‍ മറ്റുവഴികളില്ലാത്തതിനാല്‍ കുട്ടികളെ കടകളില്‍ നിന്നും മോഷണത്തിന് പ്രേരിപ്പിക്കുന്നു.

ഈ വര്‍ഷത്തെ മികച്ച ഹോളിവുഡ് ചിത്രങ്ങളിലൊന്നായ ബ്ലാക്ക് ക്ലാന്‍സ്‍മാന്‍, ഗോള്‍ഡന്‍ഗ്ലോബ്‍സ്‍ പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള നാമനിര്‍ദേശം നേടിയിട്ടുണ്ട്. മികച്ച നടന്‍, മികച്ച സഹനടന്‍ നാമനിര്‍ദേശങ്ങളും ലീയുടെ ചിത്രം നേടി. ഓസ്‍കര്‍ മത്സരത്തിലേക്കും കണ്ണ് നട്ടിരിക്കുകയാണ് ബ്ലാക്ക് ക്ലാന്‍സ്‍മാന്‍.

യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ബ്ലാക്ക് ക്ലാന്‍സ്‍മാന്‍. അമേരിക്കയിലെ വെളുത്തവര്‍ഗക്കാരുടെ വംശീയ സംഘടനയായ കു ക്ലക്സ് ക്ലാനില്‍ നുഴഞ്ഞുകയറുന്ന കറുത്ത വര്‍ഗക്കാരനായ ഡിറ്റക്റ്റീവ് റോണ്‍ സ്റ്റോള്‍വര്‍ത്തിന്‍റെ അനുഭവങ്ങളാണ് ബ്ലാക്ക് ക്ലാന്‍സ്‍മാന്‍. അമേരിക്കയിലെ നിറത്തിന്‍റെ പേരിലുള്ള ഏറ്റുമുട്ടലുകളും പോലീസ് അതിക്രമങ്ങളും വലതുപക്ഷത്തിന്‍റെ ഉയര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ നിര്‍ണായകമായ സ്വാധീനമാണ് ബ്ലാക്ക് ക്ലാന്‍സ്‍മാന്‍.

വിഖ്യാത ഹോളിവുഡ് നടന്‍ ഡെന്‍സെല്‍ വാഷിങ്‍ടണിന്‍റെ മകന്‍ ആണ് ക്ലാന്‍സ്‍മനില്‍ അഭിനയിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്