ആപ്പ്ജില്ല

'ചേക്കേലടിക്കുന്നുണ്ടേ....' നാടൻ ഈരടികൾക്ക് പുതിയ ഭാവം പകർന്ന് അഭിരാമി സുരേഷ്!

ചേക്കേലടിക്കുന്നുണ്ടേ എന്ന ഗാനത്തിൻ്റെ മെലഡി വേർഷനായാണ് അഭിരാമി സുരേഷ് ഇപ്പോൾ എജി വ്ലോഗ്സിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

Samayam Malayalam 24 Apr 2020, 12:40 pm
ഗായികയും നടിയുമായ അഭിരാമി സുരേഷ് കുട്ടിക്കാലം മുതൽക്കേ മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ്. ചേച്ചി അമൃത സുരേഷ് സംഗീത റിയാലിറ്റി ഷോയിലെ മിന്നുന്ന മത്സരാർത്ഥിയായിരുന്നപ്പോൾ ജഡ്ജായിരുന്ന മ്യൂസിക് ഡയറക്ടർ ശരത്തിനെ അനുകരിച്ചാണ് അഭിരാമി ശ്രദ്ധേയയാകുന്നത്. തുടർന്ന് മോഡലിങ്ങിലേക്ക് തിരിഞ്ഞ അഭിരാമി സിനി - സീരിയൽ രംഗത്തും തിളങ്ങി.
Samayam Malayalam bigg boss fame abhirami sureshs a new version of the popular folk song chekkele music lovers just love it
'ചേക്കേലടിക്കുന്നുണ്ടേ....' നാടൻ ഈരടികൾക്ക് പുതിയ ഭാവം പകർന്ന് അഭിരാമി സുരേഷ്!


അതിനും ശേഷമാണ് ചേച്ചി അമൂത സുരേഷിൻ്റെ ഇനിഷ്യേറ്റീവിൽ ആരംഭിച്ച അമൃതം ഗമയ എന്ന ബാൻ്റിലൂടെ തൻ്റെ ആലാപന പാടവവും അഭിരാമി തെളിയിച്ചു. അവതാരകയായും ഗായികയായും സ്റ്റേജ് പെർഫോമറായും അഭിനേത്രിയായും അതിലുമുപരി വ്ലോഗറായും ഒക്കെ തിളങ്ങി നിന്നപ്പോഴാണ് അഭിരാമിയും അമൃതയും ചേർന്ന് ബിഗ്ബോസ് മലയാളം സീസൺ 2ൽ മത്സരാർത്ഥികളായി പ്രത്യക്ഷപ്പെട്ടത്.

സോങ് ഓഫ് ഹോപ് നു പിന്നാലെ

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അമൃത സുരേഷ് സോങ് ഓഫ് ഹോപ് എന്ന പേരിൽ ഒരു ഗാനം പുറത്ത് വിട്ടതിൻ്റെ പിന്നാലെ പുതിയൊരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അഭിരാമി സുരേഷ്.

ചേക്കേലടിക്കുന്നുണ്ടേ

ഏറെ പ്രചാരത്തിലുള്ള നാടൻ പാട്ടായ ചേക്കേലടിക്കുന്നുണ്ടേ എന്ന ഗാനത്തിൻ്റെ മെലഡി വേർഷനാണ് അഭിരാമി സുരേഷ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

പ്രശംസ പിടിച്ചു പറ്റി അഭിരാമി

ഗാനത്തിന് ഗിറ്റാറിസ്റ്റായി എത്തിയിരിക്കുന്നത് ആകാശ് മേനോൻ ആണ്. കീ ബോർഡ് പ്ലേ ചെയ്തിരിക്കുന്നത് പ്രെഷ്യസ് പീറ്ററാണ്. ഗാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ക്യാമറയ്ക്ക് മുന്നിലും അഭിരാമി തന്നെ

ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും അഭിരാമി സുരേഷ് തന്നെയാണ്. ഇരുവരുടെയും യൂട്യൂബ് ചാനലായ എജി വ്ലോഗ്സ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

Youtube-Chekkele ft. Abhirami Suresh | Akash Menon | Precious Peter

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്