ആപ്പ്ജില്ല

ഡിജിറ്റൽ ബാക്ക് ഡ്രോപ്പുമായി 'മാടത്തക്കിളി' കവർ സോങ്ങ് വരുന്നു

മമ്മൂട്ടി നായകനായെത്തിയ വജ്രം സിനിമയിലെ ദൃശ്യങ്ങൾ ഡിജിറ്റലായി സൃഷ്ടിച്ച് ഗാനത്തിന് കവർ വേർഷൻ ഒരുങ്ങുകയാണ്

Samayam Malayalam 25 Sept 2020, 8:21 pm
വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രശസ്ത കവിതകളിൽ ഒന്നായ മാടത്തക്കിളിയുടെ കവർ സോങ്ങ് റിലീസിനൊരുക്കുകയാണ് സംവിധായകൻ പ്രമോദ് പപ്പന്‍. 2006-ല്‍ പ്രമോദ് പപ്പന്‍ തന്നെ സംവിധാനം ചെയ്ത വജ്രം എന്ന സിനിമയില്‍ ഈ ഗാനം അവതരിപ്പിച്ചിട്ടുണ്ട്. ഔസേപ്പച്ചന്‍ ഒരുക്കിയ ഈണത്തില്‍ അവതരിപ്പിച്ച ഈ ഗാനത്തിൽ മമ്മൂട്ടിയും ഒരു കുട്ടിയും നാട്ടിൻപുറത്തെ മനോഹാരിതയും ഒക്കെയാണ് ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ഈ ഗാനത്തിന്‍റെ കവർ വേർഷനിൽ മലയാളത്തിൽ ആദ്യമായി തന്നെ ഡിജിറ്റലൈസ് ചെയ്ത ബാക് ഡ്രോപ്പോടു കൂടി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്.
Samayam Malayalam song


Also Read: നിന്നെ ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല; കണ്ഠമിടറി ഇളയരാജ

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഔട്ട്ഡോർ ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഈ ഗാനത്തിന്‍റെ കംപ്ലീറ്റ് ബാക്ക് ഗ്രൗണ്ട് ലൂമിയോൻ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വെർച്ച്വലിയാണ് ക്രിയേറ്റ് ചെയ്യുന്നത്. ആർട്ടിസ്റ്റിനെ ഗ്രീൻ സ്ക്രീനിന്‍റെ മുൻപിലോ എൽഇഡി സ്ക്രീനിന്‍റെ മുൻപിലോ നിർത്തി കംപ്ലീറ്റ് ലൊക്കേഷൻ ക്രിയേറ്റ് ചെയ്ത ബാക്ക് ഡ്രോപ്പ് സഹായത്തോടെ ചിത്രീകരിക്കുവാൻ കഴിയുമെന്നാണ് സംവിധായകൻ പ്രമോദ് പപ്പന്‍ പറഞ്ഞു.

Also Read: ബാലു സാർ എങ്ങും പോയിട്ടില്ല; വിദേശത്തെവിടെയോ ഒരു സംഗീത നിശയിലാണെന്ന് വിശ്വസിക്കട്ടെ: എംഎ നിഷാദ്

നാല് മിനിറ്റുള്ള ഗാനത്തിൽ എല്ലാത്തരം പക്ഷികളെയും ഉൾക്കൊള്ളിച്ച് വളരെ ഫാന്‍റെസി ആയിട്ടുള്ള ഒരു ബാക്ക് ഡ്രോപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ താൻ സന്തുഷ്ടനാണ്. ഈ ശ്രമം വിജയകരമായാൽ എന്‍റെ അടുത്ത സിനിമയിൽ ഇതേ ടെക്നോളജി ഉപയോഗിക്കുന്നതാണ് ". സംവിധായകന്‍ പ്രമോദ് പപ്പന്‍ പറഞ്ഞു. ഈ സോഫ്റ്റ്‌വെയർ സ്വയം പഠിച്ച ഡയറക്ടർ പ്രമോദ് പപ്പന്‍ തന്‍റെ വീട്ടിൽ ഇരുന്ന് തന്നെയാണ് ഈ കവർ സോങ്ങിന് വേണ്ടിയുള്ള വിഷ്വൽസ് ഒരുക്കുന്നത്. ദുബായ് യിലെ ധ്രുവ് സ്റ്റുഡിയോ പ്രമോദ് പപ്പന്‍റെ കൂടെ സഹകരിക്കുന്നുണ്ട്. സത്യം ഓഡിയോസ് ആണ് " മാടത്തക്കിളി " യൂട്യൂബിലൂടെ ഇറക്കുന്നത്, വാർത്തപ്രചരണം എ.എസ് ദിനേശാണ്. പുതുമുഖ സംവിധായകൻ ഗോകുൽ ഭാസ്കർ പൃഥ്വിരാജിന്‍റേതായി ഒരുങ്ങുന്ന പുതിയൊരു ചിത്രം വെർച്ച്വൽ പ്രൊഡക്ഷൻ ടെക്നോളജി ഉപയോഗിച്ച് ആണ് ചിത്രീകരിക്കുന്നത്. കേരളത്തിന്‍റെ പുരാണങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാവിഷ്കരണം തന്നെയായിരിക്കുമെന്നാണ് സൂചന.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്