ആപ്പ്ജില്ല

സ്വപ്നസാക്ഷാത്കാര നിറവിൽ കൈലാസ്; ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന അനുഭവത്തെ പറ്റി സംഗീത സംവിധായകൻ!

കെ എസ് ചിത്രയ്ക്കൊപ്പം പ്രവർത്തിക്കാനായതിൻ്റെ വിശേഷമാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലായി മാറിയിരിക്കുന്നത്.

Samayam Malayalam 6 Dec 2020, 11:37 am
'തീവണ്ടി'യിലെ ജീവാംശമായ്, 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിലെ വെണ്ണിലാവ് പെയ്തലിഞ്ഞ, 'എടക്കാട് ബറ്റാലിയൻ 06'ലെ നീ ഹിമമഴയായ് വരൂ എന്നീ ഹിറ്റ് പാട്ടുകളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. സൈബറിടത്തിൽ ഏറെ സജീവമായ കൈലാസ് സാമൂഹികപരമായ വിഷയങ്ങളിൽ തൻ്റേതായ നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രവർത്തന മേഖലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കൈലാസ് ഇപ്പോൾ ഒരു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ്.
Samayam Malayalam kailas menon shares his new happiness through social media singer ks chithra sungs a song for kothu malayalam movie in his composition
സ്വപ്നസാക്ഷാത്കാര നിറവിൽ കൈലാസ്; ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന അനുഭവത്തെ പറ്റി സംഗീത സംവിധായകൻ!

Also Read: 'ആറാട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹൻലാൽ


കെ എസ് ചിത്രയ്ക്കൊപ്പം

പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രയ്ക്കൊപ്പം പ്രവർത്തിക്കാനായതിൻ്റെ സന്തോഷത്തിലാണ് കൈലാസ് മേനോൻ. സിബി മലയിൽ സർ സംവിധാനം ചെയ്യുന്ന 'കൊത്ത്' എന്ന സിനിമയിൽ ഹരിനാരായണൻ എഴുതിയ ഗാനം ഹരിശങ്കറിനോടൊപ്പമാണ് കെഎസ് ചിത്ര ആലപിച്ചതെന്നും കൈലാസ് പറഞ്ഞു.

ഒരിക്കലും മറക്കാനാവാത്ത അനുഭവം

തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുത്തൻ വിശേഷം പങ്കുവെച്ചത്. കെഎസ് ചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ടാണ് കൈലാസ് തൻ്റെ സന്തോഷം ഷെയർ ചെയ്തിരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത, എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിക്കുന്ന അനുഭവം എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.

സ്വപ്നസാക്ഷാത്ക്കാരം...

കൈലാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ; 'സ്വപ്നസാക്ഷാത്ക്കാരം...എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയായ ചിത്ര ചേച്ചി, സിബി മലയിൽ സർ സംവിധാനം ചെയ്യുന്ന 'കൊത്ത്' എന്ന സിനിമയിൽ ഹരിനാരായണൻ എഴുതിയ ഗാനം ഹരിശങ്കറിനോടൊപ്പം ആലപിച്ചു.'

എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിക്കുന്ന അനുഭവം

'ഒരിക്കലും മറക്കാനാവാത്ത, എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിക്കുന്ന അനുഭവം. രഞ്ജിത്ത് ബാലകൃഷ്ണൻ സാറും എം.ശശിധരൻ സാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൈലാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി ആരാധകരാണ് ആശംസാ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

കൈലാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്