ആപ്പ്ജില്ല

മഞ്ജു വാര്യർ റിലീസ് ചെയ്ത പറന്നുയരാം!

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം

Samayam Malayalam 6 Apr 2021, 4:23 pm
ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് "പറന്നുയരാം".പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ് വീഡിയോ ആൽബം റിലീസ് ചെയ്തത്.പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്.
Samayam Malayalam parannuyaram


ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ.

ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കാനും അതോടൊപ്പം ഒരു ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാനും ആണ്.അവർക്ക് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഉയർച്ചയാണ് നോക്കിക്കാണുന്നത്.അതിനെ സഹായിക്കുന്ന കരിയർ ജോബ് ട്രെയിനിങ്, കൾച്ചറൽ സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുപ്പിക്കുകയും അവർക്ക് ആശ്വാസപാരായ ഒരു ജീവിതത്തിലേക്ക് എത്തിക്കയും ചെയ്യുക എന്നതാണ് ഇയാന്റെ പ്രധാന ലക്‌ഷ്യം.

ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്.ദൃശ്യാവിഷ്‌കാരം യൂസഫ് ലെൻസ്മാൻ.പ്രൊഡ്യൂസേഴ്‌സ്-അഭിലാഷ് ജോസഫ് കെ ,റോസ്മിൻ അഭിലാഷ്.ഹെക്ടർ ലെവിസ് (USA) നൊപ്പം ഗായകരായ റാണി ഹെക്ടർ,മെറിൽ ആൻ മാത്യു,ഷാജി ചുണ്ടൻ,ഡെസ്റ്റിനി മെലോൺ ടെക്സാസ് (USA)തുടങ്ങിയവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്.ഫായിസ് മുഹമ്മദിന്റെ സംഗീതത്തിൽ ഷാജി ചുണ്ടനാണ് വരികളെഴുതിയിരിക്കുന്നത്.പ്രശസ്ത മോഡലും സിനിമാതാരവുമായ രാജേഷ് രാജിനൊപ്പം അറിയപ്പെടുന്ന കുട്ടി താരോദയം ബേബി ഇവാനിയായും ഇയാൻ ഇസ്റ്റിട്യൂട്ടിന്റെ അമരക്കാരൻ അഭിലാഷ് ജോസഫും ഭാര്യ റോസ്മിൻ അഭിലാഷും മകൻ ഇയാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്