ആപ്പ്ജില്ല

ആ 'മഞ്ഞണിക്കൊമ്പിൽ' കേട്ടിട്ടാണ് നിത്യയ്ക്ക് 'ഹിമ മഴ' നൽകിയത്!

നിത്യ ചെയ്ത ഒരു കവർ സോങ് കണ്ടിട്ടായിരുന്നു 'നീ ഹിമ മഴയായ്' എന്ന പാട്ടുപാടാൻ വിളിച്ചതെന്ന് കൈലാസ്

Samayam Malayalam 26 Jul 2020, 3:58 pm
'തീവണ്ടി'യിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയ ആളാണ് കൈലാസ് മേനോൻ. 'തീവണ്ടി'യിലെ 'ജീവാംശമായി', 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിലെ 'വെണ്ണിലാവ് പെയ്തലിഞ്ഞ', 'ഫൈനൽസി'ലെ 'നീ മഴവില്ലുപോലെൻ', 'മഞ്ഞുകാലം', 'എടക്കാട് ബറ്റാലിയൻ 06'ലെ 'നീ ഹിമമഴയായ് വരൂ' തുടങ്ങിയ നിരവധി പാട്ടുകളിലൂടെയാണ് മലയാളികളുടെ കാതുകളിൽ കൈലാസിന്‍റെ ഈണങ്ങള്‍ ചേക്കേറിയത്.
Samayam Malayalam kailas and nithya.


Also Read: അ‍ര്‍ജിത് സിങ്ങിൻ്റെ വലിയ ഫാനാണ്.., ദിവസവും ആ ശബ്ദം കേൾക്കും: നിത്യ മാമ്മൻ

View this post on Instagram Happy birthday @nithyamammen The song which made me notice your voice first 😄 Be awesome as always ❤️ Well played @roshmilan 😊 A post shared by Kailas Menon (@kailasmenon2000) on Jul 23, 2020 at 9:00pm PDT

കൈലാസ് മലയാള സിനിമയ്ക്ക് നൽകിയ ഒരു സമ്മാനമാണ് ഗായിക നിത്യ മാമ്മൻ. 'എടക്കാട് ബറ്റാലിയൻ 06'ലെ 'നീ ഹിമമഴയായ്' എന്ന പാട്ടുപാടിയാണ് നിത്യ മലയാളത്തിലേക്കെത്തിയത്. ഇപ്പോഴിതാ 'സൂഫിയും സുജാതയും' എന്ന സിനിമയിൽ പാടിയ 'വാതുക്കല് വെള്ളരിപ്രാവ്' എന്ന പാട്ട് യൂട്യൂബിൽ ഹിറ്റ് ചാര്‍ട്ടിൽ ഇടം നേടിയിരിക്കുകയുമാണ്.

Also Read: 'വേഷ'ത്തിലെ മമ്മൂട്ടിയുടെ മകളെ ഓർമ്മയില്ലേ? ആളിപ്പോള്‍ ഗായികയാണ്!

നിത്യയെ 'നീ ഹിമ മഴയായ്' എന്ന പാട്ടുപാടാൻ വിളിക്കാനുണ്ടായ സഹാചര്യം വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ കൈലാസ് മേനോൻ. 'മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ' എന്നുള്ള നിത്യയുടെ കവര്‍ സോംഗ് കേട്ടിട്ടാണ് താൻ 'ഹിമ മഴയായ്' പാടുന്നതിനുള്ള ശബ്‍ദം കണ്ടെത്തിയതെന്നാണ് കൈലാസ് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. നിത്യയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനാശംസ പറഞ്ഞുകൊണ്ടാണ് കൈലാസ് ഇത് പങ്കുവെച്ചിരിക്കുന്നത്.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്