ആപ്പ്ജില്ല

ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം 'ന്യൂ ബിഗിനിങ്ങ്സ്' ശ്രദ്ധ നേടുന്നു!

ലോകത്തെ 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ കൈമാറുന്നു എന്നതാണ് ഈ വീഡിയോയുടെ മറ്റൊരു സവിശേഷത. കൂടുതൽ വായിക്കാം

Samayam Malayalam 1 Jan 2021, 6:20 pm
ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം 'ന്യൂ ബിഗിനിങ്ങ്സ് ' സോഷ്യൽ മീഡിയയിൽ കൈയ്യടികൾ നേടുന്നു. ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ വെളിച്ചം നിറക്കട്ടെ എന്ന പ്രാർഥനയോടെ ഗോപി സുന്ദർ തന്നെയാണ് ഈ ആൽബം സംഗീതപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത്. പൂമുത്തോളെ ഫെയിം പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് മെറിൽ ആൻ മാത്യൂ ആണ്. ദേശി രാഗ്, ഉണ്ണിശോ എന്നീ ആൽബങ്ങളിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് മെറിൽ.
Samayam Malayalam new beginnings 2021
ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം 'ന്യൂ ബിഗിനിങ്ങ്സ്' ശ്രദ്ധ നേടുന്നു!


Also Read: കൺമണിയ്ക്കൊപ്പമുള്ള പുതിയ ചിത്രവുമായി അർജ്ജുനും നിഖിതയും

ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും ഈ ആൽബത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ഈ ഗാനത്തിലൂടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ കൈമാറുന്നുവെന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു. ഗോപി സുന്ദർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് വെസ്റേറൺ ശൈലിയിൽ ആണ്. ഗോപി സുന്ദർ മ്യൂസിക്ക് കമ്പനി ആണ് 'ന്യൂ ബിഗിനിങ്ങ്സ് ' ലോകത്തിന് സമർപ്പിക്കുന്നത്.

Also Read: കേരള രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി തലസ്ഥാനത്ത് മാത്രമല്ല

യൂസഫ് ലെൻസ് മാൻ ഈ ഗാനത്തിൻ്റെ ക്രിയേറ്റിവ് ഹെഡാണ്, ഡി ഒ പി നിതിൻ പി മോഹനാണ് , രഞ്ജിത്ത് ടച്ച് റിവറാണ് ഈ ആൽബത്തിൻ്റെ എഡിറ്റർ. ഷൈൻ റായമ്സ് ,ഫൈസൽ നാലകത്ത് ,ഷംസി തിരൂർ , ഷിഹാബ് അലി എന്നിവരാണ് ക്രിയേറ്റീവ് സപ്പോർട്ട് ടീം. ഗോപി സുന്ദറിൻ്റെ ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത് പ്രമേയം തന്നെയാണ്. ഇരുൾ വീണ ഒരു വർഷത്തിൻ്റെ വേദനകൾ മറന്നു, ലോകം മുഴുവൻ പുതുവത്സര സൂര്യന്റെ പോസിറ്റീവ് വെളിച്ചം നിറയട്ടെ എന്ന ആശയമാണ് ആൽബം പങ്കുവെക്കുന്നത്.

Also Read: 'ദൃശ്യം 2' ഒടിടി റിലീസ്; മോഹൻലാലും ആന്‍റണിയും കാണിച്ചത് അനീതി

മെറിൽ ആൻ മാത്യു പാടിയ ഈ ഗാനത്തിൻ്റെ ആശയം പറയുന്നത് പ്രതിസന്ധികൾക്കിടയിലും തളരാതെ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയുമെന്ന ശുഭ ചിന്തകൾ നമ്മുടെ മനസ്സുകളിൽ വിരിയട്ടെ എന്നാണ്. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് മെറിൽ. കണ്ണൂർ ആലക്കോട് അറക്കൽ മനോജ്‌ മാത്യു - നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ് മെറിൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്