ആപ്പ്ജില്ല

മ്യൂസിക് വീഡിയോ "ഫ്രം എ നേറ്റീവ് ഡോട്ടര്‍" അനൗണ്‍സ് ചെയ്തു!

മുഹ്സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ വീഡിയോയാണ്‌

Samayam Malayalam 30 May 2021, 3:45 pm
ദി റൈറ്റിംഗ് കമ്പനിയുടെ ബാന്നറില്‍ മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ "ഫ്രം എ നേറ്റീവ് ഡോട്ടര്‍" (From a Native Daughter) അനൗണ്‍സ് ചെയ്തു.
Samayam Malayalam native daughter


സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീതം ചെയ്യുന്നത്. പ്രശസ്ത ഗായികയായ ചിന്മയിയും "എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌.

"എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും പ്രശസ്ത ഗായികയായ ചിന്മയിയും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു


കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത മുഹ്സിന്റെ നിര്‍മാണ സംരഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. അഭിലാഷ് കുമാർ സമ്വിധാനം നിര്‍ വഹിച്ച് ശേഖർ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്ക് യൂറ്റ്യൂബില്‍ ഹിറ്റായിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്