ആപ്പ്ജില്ല

ഭാവഗായകൻ ജയചന്ദ്രനും ശ്രേയക്കുട്ടിയും പാടിയ പാട്ടുകളുമായി 'പ്ലാവില' ഒരുങ്ങുന്നു

പി.ജയചന്ദ്രൻ, ജി.വേണുഗോപാൽ, മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് തുടങ്ങി നിരവധി ഗായകരാണ് 'പ്ലാവില'യ്ക്കായ് പാടുന്നത്

Samayam Malayalam 18 Sept 2020, 12:47 pm
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 'പ്ലാവില' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റിക്കോര്‍ഡിംഗ് നടന്നു. പി ജയചന്ദ്രനും ശ്രേയക്കുട്ടിയും ആലപിക്കുന്ന ഗാനങ്ങളുടെ റിക്കോര്‍ഡിംഗാണ് പൂര്‍ത്തിയായത്. കെെതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്‍റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്.
Samayam Malayalam plavila

ജി വേണുഗോപാൽ, മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്. കഥ തിരക്കഥ സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്ലാവില'.

Also Read: ലൈസൻസ് സ്വന്തമാക്കി 'കുഞ്ഞപ്പൻ'; ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് സൂരജ്

കൊവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിബന്ധനങ്ങള്‍ക്കു വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു.

Also Read: കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു

ഛായാഗ്രഹണം വി കെ പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കല സ്വാമി,മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് രാകേഷ് പുത്തൂർ, എഡിറ്റർ വി സാജൻ, ചീഫ് അസോസിയേറ്റ് ഡറക്ടർ കമൽ പയ്യന്നൂർ, ഫിനാൻസ് കൺട്രോളർ ബാലൻ വി കാഞ്ഞങ്ങാട്, ഓഫീസ്സ് നിർവ്വഹണം എ കെ ശ്രീജയൻ, പ്രൊഡക്ഷൻ കോർഡിനേറ്റർ ബിജു രാമകൃഷ്ണൻ, കാർത്തിക വെെഖരി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്