ആപ്പ്ജില്ല

ടിനി ടോമും കനിഹയും പ്രതാപ് പോത്തനും ഒരുമിക്കുന്ന 'പെര്‍ഫ്യൂം' ആദ്യ ഗാനം 31ന്

ആദ്യ ഗാനം പാടിയിരികക്കുന്നത് കെ എസ് ചിത്രയും പി കെ സുനിൽ കുമാറും ചേർന്നാണ്

Samayam Malayalam 29 Oct 2020, 7:55 pm
മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന 'പെര്‍ഫ്യൂം' എന്ന പുതിയ സിനിമയിലെ ആദ്യഗാനം റിലീസിന് ഒരുങ്ങി. 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന ഗാനം മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്ര,പി കെ സുനില്‍കുമാർ എന്നിവർ ചേര്‍ന്നാണ് ആലപിക്കുന്നത്. ഈ റൊമാന്‍റിക് ഗാനം മലയാളത്തിന്‍റെ ശ്രദ്ധേയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ 31 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും.
Samayam Malayalam perfume1


Also Read: 'ഹേ സിനാമിക' സെറ്റിൽ അദിതി ശരിക്കും കരഞ്ഞു! കാരണം വെളിപ്പെടുത്തി ദുൽഖർ

ഗാനത്തിന് സംഗീതം ഒരുക്കുന്നത് സംഗീത സംവിധായകൻ രാജേഷ് ബാബു കെ യാണ്. ഗാനത്തിൻ്റെ രചന അഡ്വ. ശ്രീരഞ്ജിനിയാണ് നിർവഹിച്ചിരിക്കുന്നത്. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രചന കെ.പി .സുനില്‍, ക്യാമറ സജേത്ത് മേനോന്‍.

Also Read: 'ജമന്തി'യാകാൻ ഡോ.ഷിനു ശ്യാമളൻ; അരങ്ങേറ്റ സിനിമ 'സ്വപ്നസുന്ദരി'

മറ്റ് ഗാനങ്ങളുടെ രചന - ശ്രീകുമാരന്‍ തമ്പി, സുധി, സുജിത്ത് കാറ്റോട്, ഗായകർ കെ.എസ്.ചിത്ര, പി.കെ.സുനിൽകുമാർ, രഞ്ജിനി ജോസ്, മധുശ്രീ നരായണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, എഡിറ്റര്‍ അമൃത് ലൂക്ക, സൗണ്ട് ഡിസൈൻ പ്രബൽ കൂസും, പി ആർ ഒ പി.ആർ.സുമേരൻ എന്നിവരാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്