ആപ്പ്ജില്ല

അന്നത്തെ 'വണ്ണാത്തി' സുന്ദരി വീണ്ടും; ശ്രദ്ധ നേടി 'ഇനിയും' മ്യൂസിക് വീഡിയോ

സൗമ്യ മേനോനും ജെപിയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്

Samayam Malayalam 27 Oct 2020, 7:11 pm
ആല്‍ബം ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്ന കാലത്ത് ഇറങ്ങിയ 'മിഴിനീര്‍' എന്ന ആല്‍ബത്തിലെ 'വണ്ണാത്തി പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടോ' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ആ ഗാനരംഗത്തിലൂടെ മലയാളികളുടെ മനസ്സിലേക്കെത്തിയ ഒരാളുണ്ട്, സൗമ്യ മേനോൻ. ആ ഗാനത്തിന് ശേഷം കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്, മാർഗ്ഗം കളി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ സൗമ്യ ഇപ്പോഴിതാ പുതിയൊരു മ്യൂസിക് വീഡിയോയുമായി എത്തിയിരിക്കുകയാണ്.
Samayam Malayalam iniyum.


Also Read: നിവിന്‍ പോളിയുടെ നായികയായി ഗ്രേസ് ആന്റണി; കുടുംബ കഥയുമായി കനകം കാമിനി കലഹം!

പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്ന 'ഇനിയും' എന്ന മ്യുസിക്കൽ വിഡിയോ യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സൗമ്യ മേനോൻ, ജെ പി, രൂപേഷ് തെല്ലിച്ചേരി, ജാസ്മിൻ ജോർജ്ജ് എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഡി കെ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അമൽ സുരേന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കിരൺ ജോസാണ്.

Also Read: 15 വർ‍ഷമായിട്ട് ഒരു സിനിമ പോലും ചെയ്യാത്തതെന്തേയെന്ന് ആരാധകൻ; മാസ് മറുപടിയുമായി ഭദ്രൻ

‘വാനിൽ ഉയരെ…’ എന്ന് തുടങ്ങുന്ന പാട്ട് ജ്യോത്സ്‌നയും രാകേഷ് കിഷോറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ഡോക്ടർ വിനിയാണ്. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, ചിത്രസംയോജനം സഫീർ എന്നിവർ നി‍ർവ്വഹിച്ചിരിക്കുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്