ആപ്പ്ജില്ല

മലപ്പുറത്തിൻ മൊഞ്ചുമായി 'ഹലാൽ ലൗ സ്റ്റോറി'യിലെ 'സുന്ദരനായവനേ' ഗാനം

ഈ മാസം 15നാണ് സിനിമ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാനിരിക്കുന്നത്, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു

Samayam Malayalam 10 Oct 2020, 1:59 pm
ഷഹബാസ് അമന്‍റെ മാസ്മരിക ശബ്‍ദം, റെക്സ് വിജയന്‍റെ ചങ്കിൽ കയറുന്ന ഈണം, മുഹ്സിൻ പരാരിയുടെ മൊഞ്ചുള്ള വരികൾ അതിലെല്ലാമുപരി മലപ്പുറത്തിന്‍റെ മനോഹാരിത പകർത്തി ശ്രദ്ധ നേടിയിരിക്കുകയാണ് 'ഹലാൽ ലൗ സ്റ്റോറി'യിലെ 'സുന്ദരനായവനേ' എന്ന ഗാനം. സുന്ദരനായവനെ സുബ്ഹാനല്ലാ എന്ന തുടുങ്ങുന്ന ഗാനം മുഴുവൻ കാണിക്കുന്നത് മലപ്പുറത്തെ ഗ്രാമങ്ങളുടെ ഭംഗിയാണ്.
Samayam Malayalam song.


Also Read: 22 കൊല്ലങ്ങൾക്കിപ്പുറം സിബി മലയിലും രഞ്ജിത്തും; ആസിഫും റോഷനും മുഖ്യവേഷത്തിൽ; ഷൂട്ടിങ് തുടങ്ങി

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ഹലാല്‍ ലൗവ് സ്റ്റോറി'യിലെ ഈ ഗാനത്തിന്‍റെ ലിറിക്കൽ മുമ്പ് പുറത്തിറക്കിയിരിക്കുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇപ്പോള്‍ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അന്തരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട 'സുഡാനി ഫ്രം നൈജീരിയ'യ്ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലൗ സ്റ്റോറി' ഈ മാസം 15നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. 2018-ൽ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച ജനപ്രിയചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡും മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകൻ, മികച്ച സ്വഭാവനടിമാർ എന്നീ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളും 'സുഡാനി ഫ്രം നൈജീരിയ' നേടിയിരുന്നു.

Also Read: ടൊവിനോയെ ഐസിയുവിൽ നിന്ന് മാറ്റി; രക്തക്കുഴലിനേറ്റ മുറിവുണങ്ങി തുടങ്ങി

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിൻ ഷാഹിർ, പാർ‍വതി തുടങ്ങി വലിയൊരു താരനിര തന്നെയാണ് സക്കരിയായുടെ പുതിയ ചിത്രമായ 'ഹലാൽ ലൗ സ്റ്റോറി'യിലുള്ളത്. ഒപിഎം ഫിലിംസിന്‍റെ ബാനറില്‍ ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്‌ന ആശിം എന്നിവരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ്. അജയ് മേനോന്‍ ഛായാഗ്രഹണണം, സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്