ആപ്പ്ജില്ല

ഉണ്ണി മുകുന്ദന്‍ എഴുതി ജ്യോത്സന പാടിയ പാട്ട്; 'മരട് 357'ലെ ഗാനം പുറത്തിറക്കി ദിലീപ്

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ ആദ്യമായാണ് ഒരു സിനിമയ്ക്കുവേണ്ടി ഗാനം എഴുതുന്നത്

Samayam Malayalam 24 Jan 2021, 9:49 am
മരട് 357ലെ പുതിയ ഹിന്ദി ഗാനം പുറത്തിറങ്ങി. ഹോ ജാനേ ദേ എന്നു തുടങ്ങുന്ന പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് നടൻ ഉണ്ണി മുകുന്ദന്‍ ആണ്. സാനന്ദ് ജോര്‍ജ് ഗ്രേസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോത്സ്നയാണ്. പട്ടാഭിരാമന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357.
Samayam Malayalam maradu 357.


Also Read: ഉള്ളില്‍ തറച്ചുകയറി സുരാജിന്റെ നോട്ടം; കാണെക്കാണെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, അഞ്ചലി, സരയൂ, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മന്‍രാജ്, അനില്‍ ഭാസ്ക്കര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, രാജപാണ്ഡ്യന്‍, പ്രീതി രാജേന്ദ്രന്‍,നിലീന ശ്രീനിവാസന്‍, അനിത, അനുപ്രഭ, ബേബി വേദ, എയ്ഞ്ചലീന പാറയ്ക്കല്‍ തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കണ്ണന്‍ താമരക്കുളം- ദിനേശ് പള്ളത്ത് - അബ്രഹാം മാത്യു- രവി ചന്ദ്രന്‍ എന്നിവരൊരുമിച്ച പട്ടാഭിരാമന്‍ ഏറെ ഹിറ്റായിരുന്നു. ചരിത്രമാവര്‍ത്തിക്കാന്‍ വീണ്ടും ഈ കൂട്ടുകെട്ട് വരികയാണ്.

Also Read: 'പാട്ടെഴുതിയ ആളെ ഒഴിവാക്കിയതിനെതിരെ പ്രതികരിച്ച് ഗാനരചയിതാക്കളായ ഹരിനാരായണനും വിനായക് ശശികുമാറും!

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്ലാറ്റ് വിഷയം. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്‍റെ നേര്‍ക്കാഴ്ചയാവും മരട്357. വാര്‍ത്ത പ്രചരണം സുനിത സുനിലാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്