ആപ്പ്ജില്ല

ഒമ‍ർ ലുലു ഒരുക്കുന്ന മ്യൂസിക്‌ ആൽബം; പാടുന്നത് നിഖിൽ ഡിസൂസ

ടി സീരീസിനായാണ് ഒമർ ലുലു ഹിന്ദി ആൽബം ഒരുക്കുന്നത്

Samayam Malayalam 16 Dec 2020, 1:25 pm
ഹിറ്റ് സംവിധായകരുടെ പട്ടികയിൽ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ ഒമർ ലുലു തൻ്റെ ആദ്യ ഹിന്ദി ആൽബത്തിൻ്റെ പണിപ്പുരയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ്‌ ചാനൽ, റെക്കോർഡിംഗ്‌ ലേബൽ എന്നീ വിശേഷണങ്ങൾ ഉള്ള ടി സീരീസിന് വേണ്ടിയാണ് അദ്ദേഹം ആൽബം ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'വാസ്തെ' പാടിയ നിഖിൽ ഡിസൂസ്സയാണ് ഗാനം ആലപിക്കുന്നത്. ഒരു ബില്യൺ യുട്യൂബ്‌ കാഴ്ചക്കാരാണ് ഇതുവരെ വാസ്തെ ഗാനം നേടിയിട്ടുള്ളത്.
Samayam Malayalam oamr lulu with Nikhil DSouza.


Also Read: 'അന്നേ മുറുകെ പിടിക്കുന്നവനാണ് നീ'; കണ്ണന് പിറന്നാളാശംസ നേർന്ന് ചക്കി!

ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സ്‌ ആയ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ്‌ ഹിന്ദി ആൽബത്തിൽ അഭിനയിക്കുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്‍റെ വരികൾക്ക്‌ ജുബൈർ മുഹമ്മദ്‌ സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നതാണ് ഗാനം. ചങ്ക്സ് എന്ന സിനിമയിലെ 'മേക്കാനിക്കിലെ വിശ്വാമിത്രൻ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ മലയാളികൾക്ക് ഒമർ ലുലു പരിചയപ്പെടുത്തിയ സംഗീത സംവിധായകനാണ് ജുബൈർ മുഹമ്മദ്. അജ്മൽ ഖാൻ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായിൽ ആണ് പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത്.

Also Read: ആദ്യ ഹിന്ദി ആൽബം '+2 അല്ലാ തേപ്പും ഇല്ലാ'; പുത്തൻ അപ്ഡേറ്റുമായി സംവിധായകൻ ഒമർ ലുലു!

ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ്‌ ഡയറക്ഷൻ വിശാഖ്‌ പി.വി. വിർച്വൽ ഫിലിംസിന്‍രെ ബാനറിൽ രതീഷ്‌ ആനേടത്താണ്‌ ഈ ആൽബം നിർമ്മിക്കുന്നത്‌. വാര്‍ത്ത പ്രചരണം എ എസ് ദിനേശാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്