ആപ്പ്ജില്ല

മിർച്ചി മ്യൂസിക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അവാർഡുകൾ വാരിക്കൂട്ടി ഹവായീൻ എന്ന ഗാനം

TNN 28 Jan 2018, 11:41 pm
ഈ വർഷത്തെ റോയൽ സ്റ്റാഗ് മിർച്ചി മ്യൂസിക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ ഏറ്റവും മികച്ച ഗാനമായി ജബ് ഹാരി മെറ്റ് സെജലിലെ ഹവായീൻ എന്ന ഗാനം തിരഞ്ഞെടുത്തു. ഈ വർഷത്തെ മികച്ച ആൽബവും ജബ് ഹാരി മെറ്റ് സെജലിനാണ്. മികച്ച ഗായകനുള്ള പുരസ്കാരം ഹവായീൻ എന്ന ഗാനം പാടിയ അർജിത് സിങ്ങ് സ്വന്തമാക്കി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഹാഫ് ഗേള്‍ഫ്രണ്ട് എന്ന ചിത്രത്തിലെ തോഡിദേർ എന്ന ഗാനം പാടിയ ശ്രേയ ഘോഷാലിനാണ്.
Samayam Malayalam 10th royal stag mirchi music awards
മിർച്ചി മ്യൂസിക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ഹവായീൻ എന്ന ഗാനം ചിട്ടപ്പെടുത്തിയ പ്രീതം ചക്രബർത്തി നേടി. മികച്ച ഗാനരചയിതാവായി ഹവായീൻ എന്ന ഗാനം എഴുതിയ ഇ‍ർഷദ് കമീലിനെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ബപ്പി ലാഹ്‍രിക്കാണ്. റോയൽ സ്റ്റാഗ് മേക്ക് ഇറ്റ് ലാർജ് പ്രത്യേക പുരസ്കാരം ആയുഷ്മാൻ ഖുറാനയ്ക്ക് ലഭിച്ചു.

ഭാവിയുടെ വാഗ്ദാനമായ ഗായകനായി ശാദി മേയ്ൻ സരൂർ ആനാ എന്ന ചിത്രത്തിലെ തൂ ബഞ്ച ഗാലി എന്ന ഗാനം പാടിയ ആസിത് ത്രിപാദിയെ തിരഞ്ഞെടുത്തു. ഗായികയായി മേഘ്ന മിശ്രയേയും തിരഞ്ഞെടുത്തു. സംഗീത സംവിധായകനായി ജെ.എ.എം 8 ടീം, ഗാനരചയിതാവായി സന്തനു ഘട്ടക്കിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഇൻഡി പോപ്പ് ഗാനം- മൻ മർസിയാൻ
രാഗം അടിസ്ഥാനമാക്കിയ ഗാനം- ഒകെ ജാനുവിലെ സുൻ ബാവ്‍ര
മികച്ച പ്രോഗ്രാമിങ്-ക്ലിന്‍റൺ സെരീജോ, ഹിദേഷ് സോണിക്
മികച്ച സോങ് എഞ്ചിനീയർ-ഭാസ്കർ ശർമ്മ, ചകീർ ഹുസൈൻ, പ്രവീൺ മുരളീധർ
പശ്ചാത്തലസംഗീതം-വിശാൽ ഭരദ്വാജ്(രംഗൂൺ)
ശ്രോതാക്കൾ തിരഞ്ഞെടുത്ത ഗാനം-ഫിർ ബി തുംകോ ചാഹുംഗാ(ഹാഫ് ഗേൾഫ്രണ്ട്)
ശ്രോതാക്കൾ തിരഞ്ഞെടുത്ത ആൽബം-ജഗ്ഗാ ജസൂസ്
ഹിന്ദി സിനിമയ്ക്കായി അതുല്യമായ സംഭാവനകൾ നൽകിയതിനുള്ള ജ്യൂറി പുരസ്കാരം പരേതനായ ഗോരക് ശർമ്മയ്ക്ക് ലഭിച്ചു. ജൂറി പ്രത്യേക പരാമർശം അമീൻ സായ്നിക്കും സുവർണകാലത്തെ മികച്ച ആൽബം ജൂറി പുരസ്കാരം പ്യാസയ്ക്കും ലഭിച്ചു.

സീ ടിവിയിൽ മാർച്ച് 18ന് രാത്രി എട്ടിന് മിർച്ചി മ്യൂസിക് അവാർഡ് ഷോ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്