ആപ്പ്ജില്ല

മധ്യതിരുവിതാംകൂറിൻ്റെ കുടിയേറ്റകഥ പറഞ്ഞ '1956 മധ്യതിരുവിതാംകൂര്‍' ഗോവ ചലച്ചിത്ര മേളയിലേക്ക്

മേളയിലെ ഫിലിംബസാര്‍ വ്യൂവിങ് റൂം റെക്കമന്‍ഡ്‌സ് വിഭാഗത്തിലാണ് 1956 മധ്യതിരുവിതാംകൂര്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബർ 22ന് പതിനൊന്ന് മണിക്കാണ് ചിത്രം മേളയിൽ പ്രദർശിപ്പിക്കുക

Samayam Malayalam 17 Nov 2019, 10:53 am
മധ്യതിരുവിതാംകൂറിൻ്റെ കുടിയേറ്റകഥ പറഞ്ഞ 1956 മധ്യതിരുവിതാംകൂര്‍ എന്ന ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ഡോണ്‍ പാലാത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മേളയിലെ ഫിലിംബസാര്‍ വ്യൂവിങ് റൂം റെക്കമന്‍ഡ്‌സ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നവംബർ 22ന് പതിനൊന്ന് മണിക്കാണ് ചിത്രത്തിൻ്റെ പ്രദര്‍ശനം നടക്കുന്നത്.
Samayam Malayalam മധ്യതിരുവിതാംകൂറിൻ്റെ കുടിയേറ്റകഥ പറഞ്ഞ 1956 ഗോവ ചലച്ചിത്ര മേളയിലേക്ക്
മധ്യതിരുവിതാംകൂറിൻ്റെ കുടിയേറ്റകഥ പറഞ്ഞ 1956 ഗോവ ചലച്ചിത്ര മേളയിലേക്ക്



Also Read: ടൊവിനോയുടെ 'ഫോറന്‍സിക്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബുസാനില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മാര്‍ക്കറ്റിലും 1956 മധ്യതിരുവിതാംകൂര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യകാലത്ത് ഇടുക്കിയിലേയ്ക്ക് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് 1956 മധ്യതിരുവിതാംകൂര്‍ പറയുന്നത്. കേരളത്തിലെ ഭൂപരിഷ്‌കരണത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഈ പാലായനം.


Also Read: സ‍ർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞ വിഷ്ണുവിന്‍റെ കഥ സിനിമയാക്കാൻ ഷെബി ചൗഘട്ട്

കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും ഇടുക്കിയിലേക്ക് ചേക്കേറിയ ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഇടുക്കിയിലും തമിഴ്‌നാട്ടിലുമായിട്ടായിരുന്നു 1956 മധ്യതിരുവിതാംകൂര്‍ ചിത്രീകരണം നടന്നത്.


Also Read: 'ആദ്യരാത്രി'ക്ക് ശേഷം ആസിഫിനൊപ്പം ജിബു; 'എല്ലാം ശരിയാകും' ടൈറ്റിൽ പോസ്റ്റ‍ർ

ചിത്രത്തില്‍ ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് വേഷമിട്ടിരിക്കുന്നത്. അലക്‌സ് ജോസഫാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്ർവ്വഹിച്ചിരിക്കുന്നത്. ആര്‍ട്ട്ബീറ്റ്‌സ് സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഡോണിൻ്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. ശവം, വിത്ത് എന്നീ ചിത്രങ്ങൾ ഡോൺ മുൻപ് സംവിധാനം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്