ആപ്പ്ജില്ല

വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തി ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകള്‍!

പ്രഖ്യാപന വേള മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവരുന്നത്. 2019 വിടപറയാന്‍ ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. നിര്‍ണ്ണായകമായ നിരവധി സംഭവവികാസങ്ങളാണ് മലയാള സിനിമയില്‍ ഇതുവരെയായി അരങ്ങേറിയത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് ഇക്കാലയളവില്‍ പുറത്തിറങ്ങിയത്. അത് സമയം തന്നെ നിരാശപ്പെടുത്തിയ ചിത്രങ്ങളുമുണ്ടായിരുന്നു. വന്‍പ്രതീക്ഷയോടെയായിരുന്നു ഈ സിനിമകളും എത്തിയത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയുമായിരുന്നു.

Samayam Malayalam 22 Nov 2019, 1:26 pm
പ്രഖ്യാപന വേള മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവരുന്നത്. 2019 വിടപറയാന്‍ ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. നിര്‍ണ്ണായകമായ നിരവധി സംഭവവികാസങ്ങളാണ് മലയാള സിനിമയില്‍ ഇതുവരെയായി അരങ്ങേറിയത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് ഇക്കാലയളവില്‍ പുറത്തിറങ്ങിയത്. അത് സമയം തന്നെ നിരാശപ്പെടുത്തിയ ചിത്രങ്ങളുമുണ്ടായിരുന്നു. വന്‍പ്രതീക്ഷയോടെയായിരുന്നു ഈ സിനിമകളും എത്തിയത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയുമായിരുന്നു.
Samayam Malayalam 6 malayalam films which were the biggest flops in box office
വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തി ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകള്‍!


ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകള്‍

അക്ഷമയോടെ റിലീസിനായി കാത്തിരുന്നവരെ നിരാശപ്പെടുത്തുകയായിരുന്നു. താരങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ കൃത്യമായി വിനിയോഗിച്ചിരുന്നുവെങ്കിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു ഈ സിനിമകള്‍. തങ്ങള്‍ക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് പിന്നീട് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മമ്മൂട്ടി അതിഥിയായെത്തിയ പതിനെട്ടാം പടി, ലൂസിഫറിന് ശേഷമുള്ള പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേ, കാളിദാസ് ജയറാമിന്റെ സിനിമയായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി, വിജയ് സേതുപതിയുടെ ആദ്യ മലയാള സിനിമയായ മാര്‍ക്കോണി മത്തായി ഒമര്‍ ലുലു ചിത്രമായ അഡാര്‍ ലവ്..ഇങ്ങനെ നീളുകയാണ് ഈ ലിസ്റ്റ്.

​ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദിയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ തുടക്കം കുറിച്ചത്. ജീത്തു ജോസഫ് ചിത്രത്തിലൂടെയുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അഭിനയത്തിലൂടെയായിരുന്നില്ല ആക്ഷനിലൂടെയായിരുന്നു താരപുത്രന്‍ വിസ്മയിപ്പിച്ചത്. പാര്‍ക്കൗറിലെ താല്‍പര്യമായിരുന്നു താരപുത്രന്‍ പ്രകടിപ്പിച്ചത്. ആദിക്ക് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അരുണ്‍ ഗോപി ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രഖ്യാപിച്ചത്. പുതുമുഖ താരമായ സയ ഡേവിഡായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ഈ ചിത്രത്തിനായി പ്രണവ് സര്‍ഫിങ് പരിശീലിച്ചിരുന്നു. ജനുവരിയിലായിരുന്നു സിനിമ എത്തിയത്. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ആരാധകരെ അമ്പേ നിരാശപ്പെടുത്തുകയായിരുന്നു ചിത്രം. സിനിമ വിചാരിച്ചത്ര വിജയകരമായിരുന്നില്ലെന്ന് പിന്നീട് സംവിധായകനും വ്യക്തമാക്കിയിരുന്നു.

​ഒരു അഡാര്‍ ലവ്

കണ്ണിറുക്കി സുന്ദരി പ്രിയ വാര്യരുടെ ആദ്യ സിനിമയാണ് അഡാര്‍ ലവ്. റിലീസിന് മുന്‍പേ തന്നെ പ്രിയയെ താരമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. മാണിക്യ മലരായ പൂവി എന്ന ഗാനം ഇറങ്ങിയതോടെയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലേക്ക് കഥ മാറ്റിയെഴുതിയതും ഇതിന് ശേഷമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുന്ന സംഭവവും നടന്നിരുന്നു. കഠിനപ്രയത്‌നമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തിയതെങ്കിലും ആ ശ്രമം വിഫലമായിരുന്നു.

​മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

ബാലതാരമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് ജയറാം പൂമരത്തിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. വ്യത്യസ്തമായ സിനിമകളുടെ ഭാഗമാവാനുള്ള ശ്രമത്തിലായിരുന്നു താരപുത്രന്‍. അതിനിടയിലാണ് ജീത്തു ജോസഫുമായി ഒരുമിച്ചത്. അപര്‍ണ്ണ ബാലമുരളിയായിരുന്നു മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയില്‍ നായികയായെത്തിയത്. യുവതാരനിര ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയായിരുന്നുവെങ്കിലും വന്നത് പോലുമറിയാതെ അവസാനിക്കുകയായിരുന്നു ചിത്രം. പ്രേക്ഷകരെ അമ്പേ നിരാശപ്പെടുത്തുകയായിരുന്നു കാളിദാസും സംഘവും.

​പതിനെട്ടാം പടി

നായകനായി മാത്രമല്ല അതിഥിയായെത്തിയും മമ്മൂട്ടി ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിരപ്പിള്ളി പശ്ചാത്തലത്തില്‍ വ്യത്യസ്ത ലുക്കുമായെത്തിയ മമ്മൂട്ടിയെ കണ്ടപ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമുയരുകയായിരുന്നു. മമ്മൂട്ടി മാത്രമല്ല പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും അതിഥികളായെത്തിയ ചിത്രമായിരുന്നു പതിനെട്ടാംപടി. പുതുമുഖങ്ങളെ അണിനിരത്തിയുള്ള ശങ്കര്‍ രാമകൃഷ്ണന്റെ വരവിന് വിചാരിച്ചത്ര വിജയം സ്വന്തമാക്കാനായിരുന്നില്ല.

​മാര്‍ക്കോണി മത്തായി

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളായ വിജയ് സേതുപതി അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് മാര്‍ക്കോണി മത്തായി. മക്കള്‍ ശെല്‍വനും ജയറാമും ഒരുമിക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടാവുമെന്നായിരുന്നു വിലയിരുത്തല്‍. പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ സനല്‍ കളത്തിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അതൊന്നും സിനിമയ്ക്ക് ഗുണകരമായി മാറിയിരുന്നില്ല. ബോക്‌സോഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു ചിത്രം.

​ഒരു യമണ്ടന്‍ പ്രേമകഥ

നാളുകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. താരപുത്രനെ മലയാളത്തിന് നഷ്ടമായി എന്ന മുറവിളി ഉയരുന്നതിനിടയിലായിരുന്നു ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ലാലു എന്ന പെയിന്റിംഗ് തൊഴിലാളിയായി തനിനാടനായാണ് ദുല്‍ഖര്‍ എത്തിയത്. മൊത്തത്തില്‍ കളര്‍ഫുളായിരുന്നുവെങ്കിലും ബോക്‌സോഫീസിനെ വീഴ്ത്താന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്