ആപ്പ്ജില്ല

റിമയുടെ 'ആഭാസം' കിടു ട്രെയിലര്‍ കാണാം!

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്ങല്‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.

Samayam Malayalam 2 Apr 2018, 12:27 pm
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്ങല്‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ചിത്രത്തിന്‍റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി.
Samayam Malayalam Aabhasam-compressed


ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ആക്ഷേപഹാസ്യമായാണ് ആഭാസം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ബസ്സിലെ യാത്രക്കാരായി അലൻസിയർ, ഇന്ദ്രൻസ്, സുജിത് ശങ്കർ, അഭിജ, സുധി കോപ്പ എന്നിവരും എത്തുന്നു.

എ സര്‍ട്ടിഫിക്കേഷന്‍റെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന് ഒടുവില്‍ ഡല്‍ഹി ട്രൈബ്യൂണല്‍ വഴിയാണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്‍റെ സ്പയർ പ്രൊഡക്ഷൻസും ചേർന്നുമാണ് ചിത്രം നിർമിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്