ആപ്പ്ജില്ല

'ആകാശഗംഗ'യുടെ രണ്ടാം ഭാഗം പറയുന്നത് ഇതാണ്!

തന്നെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുള്ള സ്ഥലമാണ് ഒളപ്പമണ്ണ മനയും അതിൻ്റെ പരിസരവുമെന്നും 20 വർഷത്തിന് ശേഷം ഇവിടെ തന്നെ ഷൂട്ടിങ്ങിനായി എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റിയാസ് അഭിമുഖത്തിൽ പറഞ്ഞു.

Samayam Malayalam 29 Apr 2019, 5:35 pm
സംവിധായകൻ വിനയൻ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം പതിപ്പിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഭര്‍ത്താവായി എത്തിയ റിയാസ് രണ്ടാം ഭാഗത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് റിയാസ് സിനിമയിലേക്ക് വീണ്ടും എത്തുന്നത്. ചിത്രത്തിലേക്ക് വിളി വന്നതിൽ സന്തോഷമുണ്ടെന്നും ഇത്രയും കാലം അവസരങ്ങൾ വരാത്തതിനാലാണ് സിനിമയിൽ ഇല്ലാതിരുന്നതെന്നും റിയാസ് മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
Samayam Malayalam ആകാശഗംഗയുടെ രണ്ടാം ഭാഗം പറയുന്നത് ഇതാണ്!
'ആകാശഗംഗ'യുടെ രണ്ടാം ഭാഗം പറയുന്നത് ഇതാണ്!


1999ൽ പുറത്തിറക്കിയ വിനയൻ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം തുടങ്ങുന്നത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട്‌ചെയ്ത സ്ഥലത്ത് നിന്ന് തന്നെയാണ്. തന്നെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുള്ള സ്ഥലമാണ് ഒളപ്പമണ്ണ മനയും അതിൻ്റെ പരിസരവുമെന്നും 20 വർഷത്തിന് ശേഷം ഇവിടെ തന്നെ ഷൂട്ടിങ്ങിനായി എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റിയാസ് അഭിമുഖത്തിൽ പറഞ്ഞു.

'ആകാശഗംഗ'യുടെ രണ്ടാം ഭാഗം പറയുന്നത് ഇതാണ്!


രണ്ടാംഭാഗത്തിൽ ആദ്യഭാഗത്തിൽ അഭിനയിച്ച പലരും ഇല്ല എന്നുള്ളതാണ് വേദനിപ്പിക്കുന്ന ഒരു വസ്തുതയെന്നും അകാശഗംഗയിൽ ഒപ്പം അഭിനയിച്ച സുകുമാരി ചേച്ചി, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, കൽപന, ശിവജി അവരാരും ഇന്ന് നമ്മോടൊപ്പമില്ലെന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഭാഗത്തിൽ ഒരുപാട് പുതിയ അഭിനേതാക്കളുണ്ട്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നുണ്ട്. പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.

കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് സിനിമാറ്റോഗ്രാഫറായ പ്രകാശ് കുട്ടിയാണ് ആകാശഗംഗ 2ന് ക്യാമറ ചലിപ്പിക്കുന്നത്. ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തും. ആ കാലത്ത് തന്നെ മലയാള സിനിമയിൽ സാധ്യമാകുന്ന ഗ്രാഫിക്സുകൾ എല്ലാം ആകാശഗംഗയിൽ ഉപയോഗിച്ചിരുന്നുവെന്നും ബാക്കിയെല്ലാം ആർട്ട് ഡയറക്ടേഴ്സിൻ്റെ കരവിരുതാണെന്നും റിയാസ് ഓര്‍മ്മിച്ചു. കാലം ഒരുപാട് പുരോഗമിച്ചതിൻ്റെ മാറ്റം എന്തായാലും രണ്ടാംഭാഗത്തിലുണ്ടാകുമെന്നും റിയാസ് പറഞ്ഞു. ആകാശഗംഗ ഒന്നാംഭാഗത്തേക്കാൾ സാങ്കേതികമായി ഒരുപാട് മുന്നിലായിരിക്കും രണ്ടാംഭാഗമെന്നും റിയാസ് ഉറപ്പു നൽകുന്നു.

1999ൽ തീയറ്ററുകളിലെത്തിയ ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ആകാശഗംഗയില്‍ ദിവ്യ ഉണ്ണിയായിരുന്നു നായിക. ചിത്രം അന്ന് തീയേറ്ററുകളിൽ വന്‍വിജയമായിരുന്നു. ദിവ്യാ ഉണ്ണി അവതരിപ്പിച്ച മായ എന്ന കഥാപാത്രം പ്രസവത്തോടെ മരിച്ചു പോകുന്നതായിട്ടാണ് രണ്ടാം ഭാഗത്തിൽ കാട്ടുന്നത്. അവർക്ക് ജനിക്കുന്ന മകളിലൂടെയാണ് കഥ വികസിക്കുന്നത്. യക്ഷി ദേഹത്ത് കയറിയ നേരത്ത് ജനിച്ച കുട്ടിയായത് കൊണ്ട് അതിനും ചില പ്രത്യേകതകളുണ്ടെന്നും റിയാസ് അഭിമുഖത്തിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്