ആപ്പ്ജില്ല

ബീഫ് നിരോധനം വിഷയമാകുന്ന ഹ്രസ്വചിത്രം 'ആമാശയം കത്തുന്നു' ശ്രദ്ധേയമാകുന്നു

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് കിട്ടി വരുന്നത്

TNN 12 Dec 2017, 3:47 pm
ബീഫ് നിരോധനം ചര്‍ച്ച ചെയ്യുന്ന 'ആമാശയം കത്തുന്നു' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മാധ്യമപ്രവർത്തകനായ അനീഷ് ആലക്കോടാണ് ഈ ഗ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം യുട്യൂബിൽ റിലീസ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് കിട്ടി വരുന്നത്.
Samayam Malayalam aamashayam kathunnu short film gets attention
ബീഫ് നിരോധനം വിഷയമാകുന്ന ഹ്രസ്വചിത്രം 'ആമാശയം കത്തുന്നു' ശ്രദ്ധേയമാകുന്നു





മാധ്യമപ്രവർത്തകനായ എ.വി.സുനിൽ രചന നിർവഹിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം ജെനിസിസ് ക്രിയേഷൻസിന്‍റെ ബാനറിൽ ബിജു കൊട്ടാരക്കരയാണ് നിർമിച്ചിരിക്കുന്നത്. സോജനാണ് സംഗീതം. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സിബൽ പ്രേമാണ്. 12.5 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലുടനീളം ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിഷയമാണ് ചര്‍ച്ച ചെയ്തിരിക്കുന്നത് എന്നതും അവതരണത്തിലെ പുതുമയുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്