ആപ്പ്ജില്ല

ആന അലറലോടലറല്‍ കിടിലൻ ട്രെയിലർ

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന 'ആന അലറലോടലറല്‍'

TNN 14 Dec 2017, 10:02 pm
നവാഗതനായ ദിലീപ് മോനോന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന 'ആന അലറലോടലറല്‍' എന്നചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികയായെത്തുന്നത്.
Samayam Malayalam aana alaralodalaral official trailer
ആന അലറലോടലറല്‍ കിടിലൻ ട്രെയിലർ



ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ആനപ്രേമികളായ മലയാളികള്‍ക്ക് ഒന്നാന്തരം ദൃശ്യവിരുന്നായിരിക്കും ഈ ചിത്രമെന്ന് കരുതാം. ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തുമാണ് ഗാനരചന. ശരത് ബാലന്റേതാണ് തിരക്കഥ. പോയട്രി ഫിലിംഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്