ആഷിഖ് അബു ചിത്രം സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആൻ്റ് പെപ്പർ കൂടാതെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും മൂപ്പൻ അഭിനയിച്ചിട്ടുണ്ട്. Also Read:
ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജൻ, മണി, രമ എന്നിവരാണ് മക്കൾ. ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. സോൾട്ട് ആന്റ് പെപ്പറിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ കുറച്ചു സീനുകളിലേ അദ്ദേഹം ഉണ്ടായിരുന്നുള്ളൂവെങ്കിലും മലയാളികൾ എക്കാലവും ഓർത്തുവയ്ക്കുന്ന കഥാപാത്രമാണ് മൂപ്പന്റേത്. ലാലും ശ്വേത മേനോനും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
Read Latest Malayalam Movie News And Malayalam News
Also Watch: