ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കുന്ന സിനിമയിൽ ദുൽഖറിനുപകരം അഭിഷേക് ബച്ചൻ. കുറച്ച് നാൾ മുമ്പ് പദ്ധതിയിട്ടിരുന്ന മൻമർസിയാൻ എന്ന സിനിമയിലാണ് ഈ മാറ്റം. ദുൽഖറിനെകൂടാതെ തപ്സി പാനു, വിക്കി കൗശാൽ എന്നിവരെയാണ് ചിത്രത്തിനായി നിശ്ചയിച്ചിരുന്നത്. അതിനുശേഷമാണ് ഇപ്പോൾ ദുൽഖറിനുപകരം ബച്ചനെ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കാർവാൻ റിലീസിന് ഒരുങ്ങുകയുമാണ്.
അനുരാഗ് കശ്യപ് സിനിമയിൽ ദുൽഖറിനുപകരം അഭിഷേക്
ദുൽഖറിനെകൂടാതെ തപ്സി പാനു, വിക്കി കൗശാൽ എന്നിവരെയാണ് ചിത്രത്തിനായി നിശ്ചയിച്ചിരുന്നത്
TNN 20 Jan 2018, 10:46 pm